ബസ്സുടമകളും ജനപ്രതിനിധികളുമായി ആലത്തൂര്‍ ഡിവൈഎസ്പി ഷംസുദ്ദീന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രസ്തുത തീരുമാനമുണ്ടായത്.
ദേശീയ പാതയില്‍ ബസ്സുകള്‍ സര്‍വീസ് റോഡ് വഴി പോകാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബസ്സ് ജീവനക്കാരും നിരന്തരം പ്രശ്നമുണ്ടാകുന്നതിനെ തുടര്‍ന്നാണ് പോലീസ് യോഗം വിളിച്ച് ചേര്‍ത്തത്. കഴിഞ്ഞ മാസം 21ന് അഞ്ചു മൂര്‍ത്തി മംഗലം ആലിന് ചുവട് സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ബസ്സ് സ്വകാര്യ ബസ്സിന് പുറകിലിടിച്ച് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞ് സര്‍വ്വീസ് റോഡ് വഴി തിരിച്ച് വിട്ടത്.
ഇത് സംബന്ധിച്ച് നാട്ടുകാരും ബസ്സ് ജീവനക്കാരും തമ്മില്‍ നിരന്തര പ്രശ്നവും പതിവായിരുന്നു. എന്നാല്‍ ബസ്സുകള്‍ നിരന്തരമായി സര്‍വീസ് റോഡ് വഴി പോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ യോഗം വിളിച്ചത്.
സര്‍വീസ് റോഡ് വഴി പോകണമെന്ന് പോലീസ് വച്ച നിര്‍ദ്ദേശം ആദ്യം അംഗീകരിക്കാന്‍ ബസ്സുടമകള്‍ തയ്യാറായില്ലെങ്കിലും ജനപ്രതിനിധികളുടെയും പോലീസിന്റെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി സര്‍വ്വീസ് റോഡ് വഴി പോകാന്‍ തയ്യാറാകുകയായിരുന്നു. യോഗത്തില്‍ വടക്കഞ്ചേരി സിഐ മനോഹരന്, ബസ്സ് ഉടമ പ്രതിനിധികളായ ജോസ് കുഴുപ്പില്‍, അവറാച്ചന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുമാരന്, കെ ഗോവിന്ദന്, കെ വിശ്വനാഥന്, കൃഷ്ണകുമാര്‍, മോഹന്‍ദാസ്, വ്യാപാരി-വ്യവസായി പ്രതിനിധികളായ ബോബന് ജോര്‍ജ്, വി രമേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: