Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപി വന്നാല്‍ ഇവിടം കത്തും, ഉത്തരവാദിത്തം നിങ്ങള്‍ക്കാകും; ഇത് സിപിഎമ്മിന്റെ നീലേശ്വരം മോഡല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 07:40 am IST
in Kerala

നീലേശ്വരം: കേരളത്തിന്റെ അതിര്‍ത്തി ജില്ലയിലെ നീലേശ്വരം മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അവഗണനയിലാണ്. പ്രദേശത്തെ എംപി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേതാണ്. പഞ്ചായത്തുഭരണവും ആ പാര്‍ട്ടിക്കുതന്നെ. ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആ പാര്‍ട്ടിക്കോ പാര്‍ട്ടിയില്‍ പെട്ട ജനപ്രതിനിധികള്‍ക്കോ താലപര്യമില്ല. പാര്‍ട്ടി നിശ്ചയിക്കുന്നതിനപ്പുറം ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ തയാറാകാതിരുന്നാല്‍ സിപിഎം വിരട്ടും. സാമൂഹ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി കുറ്റം തലയില്‍ വെച്ചുകെട്ടും. ഇത് നീലേശ്വരത്തെ സിപിഎം മോഡല്‍.

പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യം സ്ഥലം എംപിയായ പി. കരുണാകരനെക്കൊണ്ടോ പാര്‍ട്ടിയെക്കൊണ്ടോ നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ ചെറുപ്പക്കാര്‍ സംഘടിച്ച് ബദല്‍ മാര്‍ഗ്ഗം നോക്കി. വികസന പ്രവര്‍ത്തനമായതിനാല്‍ ചെറുപ്പക്കാരുടെ സംരംഭത്തില്‍ പങ്കാളിയാകാന്‍ തയാറായി സുരേഷ് ഗോപി എംപി ഇറങ്ങി. പക്ഷേ, ആ ചെറുപ്പക്കാരോട് സിപിഎം പറഞ്ഞു, സുരേഷ് ഗോപിയെങ്ങാനും വന്നാല്‍ നീലേശ്വരം കത്തും. ഉത്തരവാദികള്‍ നിങ്ങളാകും. യുവാക്കള്‍ പേടിച്ചു നില്‍ക്കുകയാണ്. പുരോഗനം പ്രസംഗിക്കുന്ന സിപിഎമ്മിന്റെ നിലപാട്കണ്ട് അന്തം വിട്ടുപോയിരിക്കുകയാണ്. എംപി സുരേഷ് ഗോപി പറയുന്നു, എനിക്ക് ഇത്തരം രാഷ്‌ട്രീയത്തിലൊന്നും താല്‍പര്യമില്ല. നീലേശ്വരത്ത് പോകണമെന്നു തോന്നിയാല്‍ ഞാന്‍ പോകും, അതാര്‍ക്കും തടയാനവില്ല.

കാസര്‍കോട് ജില്ലയില്‍ പെട്ട നീലേശ്വരം നഗരസഭയായത് 2010 ലാണ്. പക്ഷേ വികസനം ആവശ്യം മാത്രം. നീലേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ ചില പ്രധാന വണ്ടികള്‍ക്ക് സ്‌റ്റോപ്പനുവദിപ്പിക്കണമെന്നത് ഏറെ നാളത്തെ ആവശ്യം. പക്ഷ സ്ഥലം എംപി: പി. കരുണാകരനെ നാട്ടുകാര്‍ ആശ്രയിച്ചെങ്കിലും വാഗ്ദാനമല്ലാതെ എംപിക്ക് ഒന്നും നല്‍കാനായില്ല. 

അതിനിടെ പ്രദേശവാസികള്‍ ചേര്‍ന്ന് രാഷ്‌ട്രീയമില്ലാതൊരു സംഘടന ഉണ്ടാക്കി. നീലേശ്വരത്തിന്റെ വികസനമാണ് അജണ്ട. സംഘടന നാടിന്റെ ആവശ്യങ്ങള്‍ക്കായി ജനകീയ സഭ വിളിച്ചു, ഒപ്പ്‌ശേഖരണം നടത്തി, കവിസമ്മേളനവും ചിത്രകാര സംഗമവും മറ്റും മറ്റും നടത്തി. ലോകപ്രസിദ്ധ മാന്ത്രികന്‍ സുധീര്‍ മാടക്കത്ത് അധികൃതരുടെ കണ്ണുതുറപ്പിക്കാനുള്ള പ്രചാരണത്തിന് കണ്ണുമൂടിക്കെട്ടി ബൈക്ക് ഓടിച്ചു. 

2017 ഡിസംബര്‍ 10ന് റെയില്‍വേയുടെ 26 ഏക്കര്‍ ഭൂമി വൃത്തിയാക്കാന്‍ നാട്ടുകാരുടെ സംഘടന പ്രഖ്യാപിച്ചു. പെട്ടെന്ന് സിപിഎം പ്രവര്‍ത്തകള്‍ ഇടപെട്ട് ഡിസംബര്‍ എട്ടിന് ശുചീകരണ യജ്ഞം നടത്തി. പക്ഷേ പരാജയമായി. നാട്ടുകാരും സിപിഎമ്മിലെ ഒരുവിഭാഗവും ഇതിനെ വിമര്‍ശിച്ചു. അതിനിടെ നാട്ടുകാരുടെ സംഘടന നീലേശ്വരം സ്വദേശിയും കേന്ദ്ര ഗ്രാമവികസന വകുപ്പില്‍ ഡയറക്ടറുമായ മനോജ് കുമാറിനെ ദല്‍ഹിയില്‍പോയി കണ്ട് സഹായംതേടി. അങ്ങനെ ചില കാര്യങ്ങള്‍ക്ക് അവസരമൊരുങ്ങിയപ്പോള്‍ സിപിഎം ‘വിളവെടുപ്പിനിറങ്ങാന്‍’ അവസരം നോക്കി. എംപി ഇടപെട്ടു, മനോജ് കുമാറിനെ ആക്ഷേപിച്ചയച്ചു. നീലേശ്വരത്ത് ഒരു കേന്ദ്രീയ വിദ്യാലയം വരുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയപ്പോള്‍ സ്ഥലം എംപി അത് തന്റെ പ്രയത്‌നം കൊണ്ടാണെന്ന് അവകാശമുന്നയിച്ചു നാണം കെട്ടു. 

ഇക്കാര്യമെല്ലാം ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. പലതരത്തില്‍ മുഖം നഷ്ടമായ സിപിഎം നേതാക്കള്‍ നാടുകാരുടെ സംഘടനക്കെതിരേ പ്രതികാര നടപടികള്‍ തുടങ്ങി. പ്രവര്‍ത്തനത്തിനു മുന്‍ നിരയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി, ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കാന്‍ തുടങ്ങി. ചിലര്‍ വഴങ്ങി. പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയാല്‍ വീടാക്രമിക്കുമെന്നുവരെ ചിലര്‍ക്ക് മുന്നറിയിപ്പു നല്‍കി. പലരേയും ഫോണ്‍വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ സംഘടനാ പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഇതോടെ നിഷ്പക്ഷ സംഘടന ബിജെപിയുടേതാണെന്നും നീലേശ്വരത്തെ കാവിയാക്കാന്‍ ശ്രമിക്കുകയാണെന്നുമായി പ്രചാരണം. തുടര്‍ന്ന് സംഘടനയിലെ സിപിഎം പ്രവര്‍ത്തകര്‍ നിഷ്‌ക്രിയരായി. എന്നാല്‍ സംഘടനയ്‌ക്ക് നിലപാടുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ” ഞങ്ങള്‍ക്ക് വിഷയം നാടിന്റെ വികസനമാണ്. ഞങ്ങളുടെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിച്ചത് ബിജെപി എംപിമാര്‍ മാത്രമാണ്. നീലേശ്വരത്തിന്റെ വികസനത്തിന് ഞങ്ങള്‍ ആരുടെ സഹായവും തേടാനും സ്വീകരിക്കാനും തയ്യാറാണ്.”

സ്ഥലം എംപി സഹകരിക്കുന്നില്ലെന്നായപ്പോള്‍ ട്രെയിന് സ്‌റ്റോപ്പനുവദിപ്പിക്കാന്‍ നാട്ടുകാര്‍ ബിജെപി എംപിമാരെ സമീപിച്ചു. സ്‌റ്റോപ്പനുവദിച്ചപ്പോള്‍ നേട്ടം അവകാശപ്പെട്ട് സിപിഎമ്മും സ്ഥലം എംപിയും വന്നു. പക്ഷേ നാട്ടുകാര്‍ക്ക് കള്ളക്കളി മനസിലായി. അതിനിടെ എംപി ഫണ്ടില്‍നിന്ന് നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അഞ്ച് കക്കൂസുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ രാജ്യസഭാ എംപി സുരേഷ് ഗോപി സമ്മതിച്ചു. ഇത് സിപിഎമ്മിനെ വിറളി പിടിപ്പിച്ചു. സുരേഷ് ഗോപി സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് സിപിഎംകാര്‍ കുപ്രചാരണങ്ങള്‍ നടത്തി. ”സുരേഷ് ഗോപി വന്നാല്‍ നീലേശ്വരം നഗരം കത്തും. അങ്ങനെ വന്നാല്‍ അതിനുത്തരവാദി നാട്ടുകാരുടെ സംഘടനയാകും,”എന്ന് അംഗങ്ങളെ ഭീഷണിപ്പെടുത്തി. 

ഇതാണ് സിപിഎമ്മിന്റെ നീലേശ്വരം മോഡല്‍. അവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തില്ല, മറ്റാരും നടത്താന്‍ സമ്മതിക്കുകയുമില്ല. നീലേശ്വരത്തെ രാഷ്‌ട്രീയത്തില്‍ താലപര്യമില്ല, പക്ഷേ ആവശ്യമെന്ന് തോന്നിയാല്‍ നീലേശ്വരത്ത് പോകും, അതാര്‍ക്കും തടയാനാവില്ല, എന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.