ലണ്ടന്‍: ഒമ്പത് മത്സരങ്ങള്‍ക്കുശേഷം ചെല്‍സിക്കെതിരെ സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി നേടിയ ആദ്യ ഗോള്‍ ബാഴ്സലോണയെ തോല്‍വിയില്‍ നിന്ന് കരകയറ്റി. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ ബാഴ്സ ചെല്‍സിയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ പിടിച്ചു നിര്‍ത്തി. 1-1.
62-ാം മിനിറ്റില്‍ വില്യംസ് നേടിയ ഗോളില്‍ ചെല്‍സിയെ മുന്നിലെയത്തിച്ചു. ഗോള്‍ മടക്കാനായി ശ ക്തമായി പൊരുതിയ ബാഴ്സ കളിയവസാനിക്കാന്‍ പതിനഞ്ചു മിനിറ്റുള്ളപ്പോള്‍ ലയണല്‍ മെസി നേടിയ ഗോളില്‍ സമനില പിടിച്ചു. ഈ സമനില ക്വാര്‍ട്ടറില്‍ കടക്കാനുള്ള ബാഴ്സയുടെ സാധ്യത വര്‍ധിപ്പിച്ചു.
മാര്‍ച്ച് പതിനാലിന് ബാഴ്സയുടെ തട്ടകത്തില്‍ അരങ്ങേറുന്ന രണ്ടാം പാദത്തില്‍ ഗോള്‍ നേടിയാലേ ചെല്‍സിക്ക് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകൂ. ചെല്‍സിയുടെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് മെസി ഗോള്‍ നേടിയത്. ലയണല്‍ മെസി, സുവാരസ്, ഇനീസ്റ്റ തുടങ്ങിയവര്‍ അണിനിരക്കുന്ന ടീമനെതിരെ പിഴവ് വരുത്തിയാല്‍ വമ്പന്‍ നഷ്ടം തന്നെ നേരിടേണ്ടിവരും. സമനിലയില്‍ നിരാശനാണ്. എന്നാല്‍ മത്സരത്തില്‍ ടീമിന്റെ പ്രകടനം ആത്മവിശ്വാസം പകരുന്നു. രണ്ടാം പാദത്തില്‍ വിജയത്തിനായി പൊരുതുമെന്നും ചെല്‍സി കോച്ച് അന്റോണിയോ കുണ്ടെ പറഞ്ഞു.
മത്സരത്തില്‍ ആധിപത്യം ഉണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ അവരുടെ പിഴവു മുതലാക്കി ഗോള്‍ നേടി സമനില പിടിച്ചത് ആശ്വാസം നല്‍കുന്നുണ്ടെന്ന് ബാഴസ് കോച്ച് ഏണെസ്റ്റോ വാല്‍വെര്‍ഡേ പറഞ്ഞു.
എഫ് എ കപ്പില്‍ ഹള്‍ സിറ്റിക്കെതിരെ ലോങ്റേഞ്ച് ഷോട്ടിലുടെ രണ്ട് തവണ സ്കോര്‍ ചെയ്ത വില്ല്യം ബാഴ്സക്കെതിരെയും ആ പരീക്ഷണം നടത്തി. പക്ഷെ ഫലം കണ്ടില്ല. ഇരുപത്തിയഞ്ചു വാര അകലെ നിന്ന് വില്ല്യം തൊടുത്തുവിട്ട ഷോട്ട് ബാഴ്സ ഗോളിയെ കീഴ്പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ചു. ഒന്നാം പകുതിയില്‍ ബാഴ്സയാണ് തകര്‍ത്തുകളിച്ചത്. പക്ഷെ അവര്‍ക്ക് ഗോള്‍ നേടാനായില്ല. ചെല്‍സിയുടെ ഒറ്റപ്പെട്ട നീക്കങ്ങളും ഗോളിന് വഴിവെച്ചില്ല. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
രണ്ടാം പകുതിയില്‍ വില്ല്യം ചെല്‍സിക്ക് ലീഡ് നേടിക്കൊടുത്തു. തുടര്‍ന്ന് പോരാട്ടം മുറുക്കിയ ബാഴസ് 75-ാം മിനിറ്റില്‍ മെസിയുടെ ഗോളില്‍ ചെല്‍സിക്കൊപ്പം എത്തി. ഒമ്പതു മത്സരങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് മെസി ചെല്‍സിക്കെതിരെ ഗോള്‍ നേടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഇതു പതിമൂന്നാം തവണയാണ് ബാഴ്സയും ചെല്‍സിയും ഏറ്റുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: