ആപ്പിള്‍ ഐഫോണ്‍ എക്സ് വിപണിയിലെത്തിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് മത്സരിക്കാന്‍ സാംസങ് ഏത് ഫോണ്‍ ഇറക്കുമെന്നായിരുന്നു എല്ലാവരുടേയും ചിന്ത. എന്നാല്‍ അതിന് വിരാമമായിരിക്കുന്നു. സാംസങ്ങ് ഗ്യാലക്സി എസ്9+ ആണ് ഐഫോണിനോട് മത്സരിക്കാന്‍ അങ്കത്തട്ടിലേയ്ക്ക് ഇറങ്ങുന്നത്.
6.20 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1440ഃ2960 പിക്സല്‍ റെസലൂഷനും 531 പിപിഐയും ഇതിന്റെ ഡിസ്പ്ലേ മികവുറ്റതാക്കുന്നു. ആന്‍ഡ്രോയിഡ് 8.0 ഓറിയോയാണ് ഇതിന്റെ ഒഎസ്. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 845ലുള്ള ഒക്ടാ കോര്‍ പ്രോസസറും 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജും 256 ജിബിയുടെ എസ്ഡി കാര്‍ഡോടുകൂടി സ്റ്റോറേജ് ഉയര്‍ത്താനാകും. ഇതൊക്കെയാണ് ഇതിന്റെ ഹാര്ഡ്വെയര് വിഭാഗം.
എല്‍ഇഡി ഫ്ളാഷോടുകൂടി 12 മെഗാപിക്സലിന്റെ പിന്‍ക്യാമറയും 8 മെഗാപിക്സലിലുള്ള മുന്‍ക്യാമറയുമുണ്ട്. കൂടാതെ വൈഫൈ, വൈഫൈ സ്റ്റാന്‍ഡേഡ്് സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ഓടിജി, ഹൈഡ്ഫോണ് എന്നിവയും ഫോണിനൊപ്പമുണ്ട്. മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളെ പോലെതന്നെ 2 സിം കാര്‍ഡും ഉപയോഗിക്കാം. നാനോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. കൂടാതെ ഫിംഗര്‍പ്രിന്റ്, ഐറിസ് സെന്‍സറുമുണ്ട്. നാല് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. കറുപ്പ്, വെള്ള, നീല, ഇളം നീല നിറങ്ങളില്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഫോണ്‍ ഇന്ത്യയിലെത്തുമെന്നാണ് സാംസങ് കമ്പനി വ്യക്തമാക്കുന്നത്.
സിം കാര്‍ഡ് പോയി; ഇനി ഇ-സിമ്മിന്റെ കാലം
സമീപഭാവിയില്‍ ഫോണുകളില്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നത് ഇല്ലാതാകും. വെര്‍ച്വല്‍ സ്പേസിലായിരിക്കും സിം കാര്‍ഡ് സജ്ജീകരിക്കുന്നത്. മൊബൈല്‍, സ്മാര്‍ട്ട്ഫോണില്‍ ടെലകോം സേവനം ലഭ്യമാകാന്‍ സിം കാര്‍ഡ് ഇന്സേര്ട്ട് ചെയ്യേണ്ടി വരില്ല. ഗൂഗിളും സാംസങുമൊക്കെ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചു കഴിഞ്ഞു.
ഇ-സിം അഥവാ എംബഡഡ് സിമ്മിലേക്കു ടെക് ലോകം ചുവടുവച്ചിരിക്കുകയാണ്. ഇത്രയും കാലം, സെല്ലുലാര്‍ കണക്ടിവിറ്റി ഫോണിലേക്കു ടെലികോം ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കിയിരുന്നത് സിം (സബ്സ്ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍) എന്നു വിളിക്കുന്ന ഒരു ചെറിയ ചിപ്പിലൂടെയായിരുന്നു. എന്നാല്‍ ഈ ചിപ്പുകളുടെ ഉപയോഗം സമീപഭാവിയില്‍ തന്നെ അപ്രസക്തമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഇ-സിം കാര്‍ഡില്‍ ഇത്തരത്തില്‍ സിം കാര്‍ഡുകള്‍ ഹാന്‍ഡ്സെറ്റില്‍ ഇന്സേര്ട്ട് ചെയ്യേണ്ടതില്ല. ഇ-സിം കാര്‍ഡ് സ്മാര്‍ട്ട് ഫോണിന്റെ മദര്‍ ബോര്‍ഡില്‍ അറ്റാച്ച് ചെയ്തിരിക്കും. ഇങ്ങനെ ഇ-സിം കാര്‍ഡ് അറ്റാച്ച് ചെയ്ത ഡിവൈസുകളില്‍ (സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, ഐ പാഡ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയവ) സേവനങ്ങള്‍ ലഭ്യമാകാന്‍ വിവിധ ടെലകോം ഓപ്പറേറ്റര്‍മാരുമായി ഡിജിറ്റല്‍ രീതിയില്‍ ബന്ധപ്പെടുത്തും. ഡിജിറ്റല്‍ സ്പേസില്‍ ഇതിനുള്ള സംവിധാനമുണ്ട്.
ഗൂഗിള്‍ പുറത്തിറക്കിയ പുതിയ പിക്സല്‍ 2, പിക്സല്‍ 2എക്സ്എല്‍ തുടങ്ങിയ ഫോണുകളില്‍ ഈ സവിശേഷതകളുണ്ട്. 2016-ല്‍ സാംസങ് ലോഞ്ച് ചെയ്ത ഗിയര്‍ എസ്2 ക്ലാസിക് 3ജി എന്ന സ്മാര്‍ട്ട് വാച്ചില്‍ ഇ-സിം ആണ് ഉപയോഗിക്കുന്നത്.
സ്ത്രീകളെ രക്ഷിക്കാന്‍ ‘safeyou’
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മോഷണം ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ബിജെപി തൃശ്ശൂര്‍ ജില്ലാകമ്മിറ്റി രംഗത്ത്. ഐ ആം നോട്ട് എലോങ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. ‘safeyou’ എന്നാണ് ആപ്പിന്റെ പേര്.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ ‘safeyou’ എന്ന് നല്കിയാല് ആപ്പ് ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇപയോഗിക്കാം. എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്ക്കും അലേര്‍ട്ട് മെസേജ് എത്തും. കൂടാതെ ആരാണോ അപകടത്തില്‍പ്പെട്ടത്, അവരുടെ ഫോണ്‍ നമ്പര്‍, എവിടെയാണോ നില്‍ക്കുന്നത് ആ സ്ഥലത്തിന്റെ വിവരം എന്നിവയും ലഭിക്കും.
കുട്ടികളെ കാണാതായാല്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ ആപ്പുള്ള എല്ലാ ഫോണിലും വിവരം അറിയിക്കാന്‍ കഴിയും. കുട്ടിയെ കണ്ടെത്തിയാല്‍ ഫൗണ്ട് എന്ന് മെസേജും എത്തും. ഫോണില്‍ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ വിളിച്ച വ്യക്തിയുടെ നമ്പര്‍ ഉള്‍പ്പെടെ ഓഡിയോ ക്ലിപ് ഉള്‍പ്പെടെ മറ്റുള്ളവരിലേയ്ക്ക് ഷെയര്‍ ചെയ്യാനാകും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ. നഗേഷിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള മൊബൈല്‍ ആപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.
മോട്ടോ കുടുംബത്തിലെ ത്രിമൂര്‍ത്തികള്‍
മോട്ടറോളയുടെ മോട്ടോ ജി 5, മോട്ടോ ജി 5 പ്ലസ് എന്നിവയ്ക്ക് പകരക്കാരനെത്തുന്നു, അതും കൂടുതല്‍ ഫീച്ചേഴ്സോടുകൂടി വ്യത്യസ്ത ലുക്കിലുമാണ് വരുന്നത്. മോട്ടോ ജി സിരീസിലെ പുതിയ മോഡലുകളാണ് മോട്ടോ ജി 6 പ്ലേ, മോട്ടോ ജി 6, മോട്ടോ ജി6 പ്ലസ് എന്നിവ. ഏകദേശം 12,000, 15,000, 17,000 എന്നിങ്ങനെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ജൂണ്‍ 30ന് മുമ്പായി വിപണിയിലെത്തുമെന്നാണ് സൂചന.
മോട്ടോ ജി6 പ്ലേ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 എസ്ഒസി, 4000 എംഎഎച്ച് ബാറ്ററിയുമാണ്. മോട്ടോ ജി 6 ഒരു ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 എസ്ഒസി, 3000 എംഎഎച്ച് ബാറ്ററിയും. അവസാനമായി, മോട്ടോ ജി6 പ്ലസ് 3250 എംഎഎച്ച് ബാറ്ററിയുമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മോട്ടോ ജി 6 നെ അപേക്ഷിച്ച് മോട്ട് ജി 6 പ്ലേയ്ക്ക് പ്രീമിയം ക്യാലിറ്റി ക്യാമറയാണ്. മോട്ടോ ജി 6ന് ഒരു എന്‍എഫ്സി ചിപ്പ് ഉണ്ടാകും. മോട്ടോ ജി 6 ശ്രേണിയിലെ ഫോണിന് 3ഡി ഗ്ലാസ് നല്‍കിയിട്ടുണ്ട്. 720ത1280 പിക്സലിലുള്ള 5.7 ഇഞ്ച് എച്ച്ഡി ഡിസിപ്ലേയാണ് മോട്ടോ ജി6 പ്ലേയ്ക്കുള്ളത്.
മോട്ടോ ജി 6ന് 1080ത2160 പിക്സലോടുകൂടി 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും മോട്ടാ ജി 6 പ്ലസിന് 1080ത2160 പിക്സലില്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയുമാണുള്ളതെന്നാണ് സൂചന. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 630 എസ്ഓസിലായിരിക്കും മോട്ടോ ജി 6 പ്ലസിന്റെ പ്രവര്‍ത്തനം. 6 ജിബി റാമും ഉണ്ടാകും. ഈ മൂന്ന് വേരിയന്റിനും ഫിംഗിര് പ്രിന്റ് സെന്‍സറും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: