സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ പ്രായപൂര്‍ത്തിയായ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ 300 സിങ്കപ്പൂള്‍ ഡോളര്‍ വീതം നല്‍കും. സര്‍ക്കാരിന്റെ ലാഭവിഹിതമാണിത്. 14,700 ഇന്ത്യന്‍ രൂപ വീതം! 2017-18 വര്‍ഷത്തെ സാമ്പത്തിക മിച്ചമാണിത്. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമാണ് മിച്ചവരുമാനം. ധനമന്ത്രി ഹെങ് സ്വീ കീറ്റ് പാര്‍ലമെന്റില്‍ ബജറ്റ് സ്പീച്ചിനിടെയാണ് പ്രഖ്യാപനം നടത്തിയത്.
സിങ്കപ്പൂരിന്റെ 2017-18 വര്‍ഷത്തെ മിച്ചം 9.61 ബില്യന്‍ സിങ്കപ്പൂര്‍ ഡോളറാണ്. അതായത് 47,211 കോടി ഇന്ത്യന്‍ രൂപ. 21 ശതമാനമാണ് ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച. ‘ഹോങ്ബാവോ’ എന്നു പേരിട്ടുള്ള ഈ സാമ്പത്തിക സമ്മാനം ജനങ്ങള്‍ക്ക് 2018 അവസാനം പ്രത്യേക പരിപാടിയായി സമ്മാനിക്കും.
സിങ്കപ്പൂരിന്റെ വികസനനേട്ടം രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കുക എന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് ഹെങ് പറഞ്ഞു. 2.7 ദശലക്ഷം പേര്‍ക്ക് ‘ഹോങ്ബാവോ’ കിട്ടും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടും. 700 മില്യണ്‍ സിങ്കപ്പൂര്‍ ഡോളര്‍ (3,438 കോടി ഇന്ത്യന്‍ രൂപ) വിതരണം ചെയ്യും.
വാര്‍ഷിക വരുമാനം 13.76 ലക്ഷം വരെയുള്ളവര്‍ക്ക് 14,700 രൂപ വീതം കിട്ടും. 49.13 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 4,912 രൂപയും 13 ലക്ഷം മുതല്‍ 49 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 9825 രൂപയും ലഭിക്കും.
















