കളമശ്ശേരി: സ്വന്തം സ്ഥലത്തെക്കുറിച്ച് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി തരണമെന്ന അപേക്ഷകളില്‍ തീരുമാനമെടുക്കാനാവാതെ കൃഷിഭവനുകള്‍. സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് കൃഷിഭവനുകള്‍ക്ക് അന്തിമ തീരുമാനമെടുക്കാന്‍ കഴിയാത്തത്. അപേക്ഷകളില്‍ പ്രദേശിക നിരീക്ഷണ സമിതികളാണ് പരിശോധിച്ച് കൃഷി ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍ കരഭൂമിയാണോ കൃഷിഭൂമിയാണോ തണ്ണീര്‍ത്തടമാണോയെന്ന് അധികാരികമായി കണ്ടെത്തണമെങ്കില്‍ ഉപഗ്രഹമാപ്പിംഗിനെ ആധാരമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
നെല്‍വയല്‍ സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ഓഗസ്റ്റ് 12ന് മുമ്പും അതിന് ശേഷവുമുള്ള ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങളാണ് തര്‍ക്കം പരിഹരിക്കാന്‍ ഉപയോഗിക്കേണ്ടത്. സ്ഥല പരിശോധനാ റിപ്പോര്‍ട്ടിന്റേയും ഉപഗ്രഹ ചിത്രങ്ങളുടേയും അടിസ്ഥാനത്തില്‍ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് തീരുമാനമെടുത്ത് ഡേറ്റാ ബാങ്കില്‍ മാറ്റം വരുത്താവുന്നത്.
അതാത് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കണ്‍വീനര്‍ ആയിട്ടുള്ള പ്രദേശിക നിരീക്ഷണ സമിതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷ, വില്ലേജ് ഓഫീസര്‍, മൂന്ന് കൃഷിക്കാര്‍ എന്നിവരടങ്ങുന്ന
പ്രദേശിക നിരീക്ഷണ സമിതികള്‍ ആദ്യഘട്ട തീരുമാനങ്ങള്‍ എടുക്കാം. പക്ഷേ പിന്നീട് ലഭിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ തീരുമാനത്തിന് എതിരാണെങ്കില്‍ സമിതി പിന്നെയും കൂടേണ്ടി വരും. അതിനിടയില്‍ ഭൂമി കൈമാറിപ്പോവുകയോ കെട്ടിടം നിര്‍മ്മിക്കുകയോ ചെയ്താല്‍ പ്രശ്നം സങ്കീര്‍ണമാകും.
അതിനാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കാന്‍ കൃഷിഭവനുകള്‍ കാത്തിരിക്കുകയാണ്. കേരള സാറ്റലൈറ്റ് ആന്റ് റിമോട്ട് എന്വിറോന്മെന്റല് സെന്ററാണ് ഐഎസ്ആര്‍ഒ സഹായത്താല്‍ ഉപഗ്രഹ ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.
ഏലൂര്‍ കൃഷിഭവനില്‍ മാത്രം ഡേറ്റാ ബാങ്കില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് 545 അപേക്ഷകളാണ് ലഭിച്ചത്. 2017 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയും പിന്നീട് നവംബര്‍ 27 വരെയുമാണ് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: