കോട്ടയം: സ്വകാര്യബസുകളുടെ സമരം നാലു ദിവസം പിന്നിട്ടതോടെ ജില്ലയില്‍ യാത്രക്ലേശം രൂക്ഷമായി. ഗ്രാമീണ മേഖലയെയാണ് സമരം ഏറെ ബാധിച്ചത്.സമാന്തര സര്‍വ്വീസുകളെയാണ് യാത്രക്കാര്‍ ഏറെയും ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തിയെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഇതൊന്നും പര്യാപ്തമായിട്ടില്ല. സമാന്തര സര്‍വ്വീസുകളെ ആശ്രയിക്കുമ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയാണ്.
ബസ് സമരം ആരംഭിച്ച ദിവസം മുതല്‍ വരുമാന വര്‍ദ്ധനവില്‍ നേട്ടം കൊയ്യാന്‍ കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയ്ക്കായി. കോട്ടയം ഡിപ്പോയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നാല് ലക്ഷം രൂപയുടെ അധികവരുമാനം ലഭിച്ചു. 17 ലക്ഷമായിരുന്നു ശനിയാഴ്ചത്തെ വരുമാനം. അവധി ദിവസമായിരുന്നിട്ടും ഞായറാഴ്ച 15 ലക്ഷത്തിന്റെ വരുമാനമുണ്ടായിരുന്നു.
അവധി കഴിഞ്ഞുള്ള ദിവസമായിരുന്നതിനാല്‍ ഇന്നലെ എല്ലാ പ്രദേശങ്ങളിലും യാത്രക്കാര്‍ കൂടുതലായിരുന്നു. തിങ്കളാഴ്ചത്തെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഇന്നലെ ഒന്‍പത് സര്‍വ്വീസുകള്‍ കൂടി പുതിയതായി നടത്തി.
ശനിയാഴ്ച കോട്ടയം ഡിപ്പോയില്‍ നിന്ന് ചങ്ങനാേശ്ശരി വഴിയുള്ള ആലപ്പുഴ സര്‍വ്വീസുകള്‍ കുമരകം വഴിയും, വൈക്കത്തിന് സര്‍വ്വീസ് നടത്തിയ ബസുകള്‍ മെഡിക്കല്‍ കോളേജ് വഴിയും തിരിച്ചുവിട്ടിരുന്നു. എന്നാല്‍ സ്വകാര്യ ബസിനെ ഏറെ ആശ്രയിക്കുന്ന പരിപ്പ് മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്ടിസിക്കായിട്ടില്ല. സാധാരണയായി ഒരു സര്‍വ്വീസ് മാത്രമാണ് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തിയിരുന്നത്. ഏറെ പരാതി ഉയര്‍ന്നതോടെ തിങ്കളാഴ്ച രണ്ട് ബസുകള്‍ കൂടി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.
കിഴക്കന്‍ മേഖലയിലേക്ക് അധിക സര്‍വ്വീസുകള്‍ ആരംഭിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കി. കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറക്കാത്തതുമൂലം പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലേക്കുള്ള ബസുകളില്‍ യാത്രാത്തിരക്ക് വളരെ കൂടുതലാണ്.
എംസി റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ചില ബസുകള്‍ വഴിതിരിച്ച് വിട്ട് യാത്രാ ദുരിതം കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: