വൈപ്പിന്‍: പട്ടികജാതിക്കാരനായ മത്സ്യതൊഴിലാളിയെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റ നായരമ്പലം നമ്പ്രാട്ടിത്തറ ഡിഗോഷി(33)ന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തതെന്ന് എസ്ഐ ആര്. രഗീഷ്കുമാര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി നെടുങ്ങാട് ഒരു ചെമ്മീന്‍ കെട്ടില്‍ വല വീ്ശുന്നതിനിടെയാണ് ഡിഗോഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. സാധനം ഒളിപ്പിച്ചിരിക്കുന്നതെവിടെയാണെന്ന് കാണിച്ചു തരാന്‍ പറഞ്ഞപ്പോള്‍ താന്‍ മത്സ്യബന്ധനത്തിനു വന്നതാണെന്നും മറ്റൊന്നും അറിയില്ലെന്നും പറഞ്ഞെങ്കിലും എക്സൈസുകാര് വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് എക്സൈസ് ഓഫീസില്‍ എത്തിച്ച് ചൂരലുകൊണ്ടു കാലില്‍ തല്ലുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. പിന്നീട് ഡിഗോഷിനെ രാത്രി തന്നെ ചെമ്മീന്‍ കെട്ടിനടുത്തെത്തിച്ചു. ഈസമയം ചെമ്മീന്‍ കെട്ടുടമയുടെ പക്കല്‍ നിന്നും 20 പാക്കറ്റ് ഹാന്‍സ് എക്സൈസ് പിടിച്ചെടുത്തു. തുടര്‍ന്ന് ഡിഗോഷിനെ വിട്ടയക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: