സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നാല് വിക്കറ്റ് വീഴ്ത്തിയ ഷാദുല്‍ താക്കൂറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും യുവേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 54 റണ്‍സ് നേടിയ ക്യായ സോണ്ട മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയുള്ളൂ.
ആറ് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 റണ്‍സിന് പുറത്താവുകയായിരുന്നു. ആശ്വാസജയം തേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. സ്കോര്‍ 23ല്‍ എത്തി നില്‍ക്കെ ഹാഷിം അംലയെ (10) ധോണിയുടെ കൈകളിലെത്തിച്ച് താക്കൂര്‍ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ എയ്ഡന്‍ മാര്‍ക്രമിനെയും (24) ഗ്യാലറിയിലേക്ക് മടക്കി താക്കൂര്‍ വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സോണ്ടോയും ഡിവില്ലിയേഴ്സും ക്രീസില്‍ ഒരുമിച്ചതോടെ സ്കോര്‍ പതുക്കെ മുന്നോട്ട് നീങ്ങി. 62 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ സ്കോര്‍ 105ല്‍ എത്തി നില്‍ക്കെ ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് എടുത്ത് ചാഹല്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തകര്‍ത്തു. പിന്നാലെ വന്നവരൊന്നും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. 151 റണ്‍സില്‍ എത്തി നില്‍ക്കെ സോണ്ടോയുടെ വിക്കറ്റ് നഷ്ടമായതോടെ ആതിഥേയരുടെ മുന്നേറ്റം ഏറെക്കുറെ അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: