20 ദിവസത്തിനിടയില്‍ രണ്ടാമത്തെ മോഷണമാണ് ഇവിടെ നടക്കുന്നത്. രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ മേല്‍ശാന്തിയാണ് മോഷണം നടന്നതായി കണ്ടത്.
ഉടന്‍ കമ്മറ്റി ഭാരവാഹികളെ അറിയിക്കുകയായിരിന്നു. മോഷ്ടാക്കള്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഗൈറ്റിലെ ചങ്ങലയുടെ പൂട്ട് പൊളിച്ച് അകത്തു കടക്കുകയായിരിന്നു. തുടര്‍ന്ന് ശ്രീകോവില്‍ വാതിലിന്റെ പൂട്ട്, തിടപ്പള്ളി, ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഉപദേവ പ്രതിഷ്ഠകള്‍ക്ക് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളും തകര്‍ത്തു.
കാര്യമായ നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ദേശീയപാതയോരത്തുള്ള ക്ഷേത്രമാണിത്. കാര്യമായ വരുമാനമില്ലാത്ത ക്ഷേത്രമായിട്ടും തുടര്‍ച്ചയായി ഈ ക്ഷേത്രത്തില്‍ മോഷണശ്രമം നടക്കുന്നത് ക്ഷേത്രത്തെ തകര്‍ക്കാനുള്ള ചിലരുടെ ഗൂഢനീക്കമാണെന്ന് സംശയിക്കുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മുന്‍പ് ഉണ്ടായ മോഷണത്തെ പോലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത് എന്നും അവര്‍ കൂട്ടി ചേര്‍ത്തു.
ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് രവീന്ദ്രന് വടശ്ശേരികളം നാരായണന്, കെ.ബി. ഹരിദാസ്, ചാമിക്കുട്ടി മണികണ്ഠന്, പ്രമോദ് എന്നിവര്‍ സംസാരിച്ചു. കല്ലടിക്കോട് പോലീസ്, പാലക്കാട് നിന്നും വന്ന വിരല്‍ അടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: