കൊച്ചി: വികാസ് യാത്രയുടെ ഭാഗമായി ജില്ലയില്‍ എത്തിയ കുമ്മനം രാജശേഖരന് സെന്റ് തെരേസാസ് കോളേജിന് സമീപം ബിജെപി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ജില്ലാ അധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ് കുമ്മനം രാജശേഖരനെ പുഷ്പകിരീടം അണിയിച്ചാണ് സ്വീകരിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ്പി.എം വേലായുധന്, സെക്രട്ടറി എ.കെ നസീര്‍, മേഖലാ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, ദേശീയകൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ജില്ലാ നേതാക്കളായ എം.എന്‍.മധു, അഡ്വ. കെ.എസ്ഷൈജു, എം.എന്‍. ഗോപി, കെ.എസ്.സുരേഷ്കുമാര്‍, ബ്രഹ്മരാജ് , കെ.എസ്.ഉദയകുമാര്‍,എം.എന്‍.വിജയന്, ടി.പി.മുരളീധരന് ,സി.ജി. രാജഗോപാല്‍, പദ്മജ മേനോന്, ഇ.എസ്.പുരുഷോത്തമന്, സജികുമാര്‍, എസ്.സജി, ടി.ബാലചന്ദ്രന് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
സ്വീകരണത്തിന് ശേഷം ബോട്ട് ജെട്ടിയിലുള്ള വിവേകാനന്ദ പ്രതിമയില്‍ കുമ്മനം രാജശേഖരന് പുഷ്പാര്‍ച്ചനയും രാജേന്ദ്രമൈതാനത്തിനു സമീപമുള്ള ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി. ഭാരത് ടൂറിസ്റ്റ് ഹോമില്‍ കൂടിയ സമ്പൂര്‍ണ ജില്ലാ സമിതി യോഗം കുമ്മനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം ഹാളില്‍ മോര്‍ച്ച ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്തു. തൃപ്പൂണിത്തുറയില്‍ സാമൂഹിക-സമുദായ സംഘടനാ നേതാക്കളുമായി കൂടികാഴ്ച നടത്തി. തുടര്‍ന്ന് കോലഞ്ചേരിയില്‍ പുതിയതായി ബിജെപിയില്‍ ചേര്‍ന്നവരുടെ സ്വീകരണയോഗത്തില്‍ പങ്കെടുത്തു.
യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 8.30ന് ഭാരത് ടൂറിസ്റ്റ് ഹോമില്‍ പൗരപ്രമുഖരുമൊത്ത് പ്രഭാത ഭക്ഷണത്തിന് ശേഷം ഐറ്റി-സോഷ്യല്‍ മീഡിയ യോഗം. 11.30 ന് ചേരാനെല്ലൂര്‍ പണ്ഡിറ്റ് കറുപ്പന്റെ വസതി സന്ദര്‍ശനം, ഉച്ചയ്ക്ക് ഒരുമണിക്ക് ചെറായി സഹോദരന് അയ്യപ്പന്റെ വസതി സന്ദര്‍ശനം. തുടര്‍ന്ന് ഉദ്യോഗമണ്ഡലില്‍ അദ്ദേഹം തൊഴിലാളി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 4ന് ആലുവ ടൗണ്‍ഹാളില്‍ ആദ്യകാല പ്രവര്‍ത്തകരുടെയും ബലിദാനികളുടെ കുടുംബാംഗങ്ങളുടെയും യോഗത്തിലും കുമ്മനം പങ്കെടുക്കും. പിന്നീട് അങ്കമാലി പാണ്ടറ കോളനിയും അദ്ദേഹം സന്ദര്‍ശിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: