നാട്ടുക്കല്‍ നിന്ന് താണാവ് വരൊണ് ആദ്യഘട്ട പ്രവര്‍ത്തനം നടക്കുന്നത്.
ആദ്യഘട്ടമായി കല്‍വര്‍ട്ടുകളുടേയും ഡ്രൈനേജിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നാട്ടുക്കല്‍ നിന്ന് കുമരംബത്തൂര്‍ വരെ 10 കിലോമീറ്ററോളവും, മണ്ണാര്‍ക്കാട് ടൗണ്‍ മൂന്ന് കിലോമീറ്ററുമാണ് ആദ്യഘട്ടം നിര്‍മ്മാണം നടത്തുന്നതെന്ന് നാഷണല്‍ ഹൈവെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷെരീഫ് എച്ച് പറഞ്ഞു. 173 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ദേശീയപാതയില്‍ 116 കല്‍വര്‍ട്ടുകളും എട്ട് പാലങ്ങളും സ്ഥാപിക്കും.
മഴക്കാലം ആരംഭിക്കുന്നിന് മുമ്പ് തന്നെ മണ്ണാര്‍ക്കാട് ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തനം കഴിയുമെന്നാണ് ദേശീയപാത വിഭാഗം മേധാവികള്‍ പറയുന്നത്.
ദേശീയപാത നവീകരണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്. ഡ്രൈനേജ് നിര്‍മ്മാണം കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ചു. 70 സെന്റീമീറ്റര്‍ വീതിയിലാണ് ഡ്രൈനേജ്. അതിന്റെ ഇരു ഭിത്തികളുടെ വീതി 15 സെന്റീമീറ്ററാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കായി റോഡിന്റെ വളവുകളില്‍ ഫൂട്ട്പാത്തിന് ഹാന്‍ഡ് റൈയില്‍ സംവിധാനം ഒരുക്കും.
ജലവിതരണ പൈപ്പുകള്‍ ഇടുന്നതിന് മൂന്നര കോടി രൂപയാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍ ജലവിതരണ പൈപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക തികയില്ലെന്നാണ് ജലവിതരണ വകുപ്പിന്റെ കണക്കുകൂട്ടല്‍. ജലവിതരണ പൈപ്പിന്റെ നിര്‍മ്മാണം തുടങ്ങിയാലെ റോഡിന്റെ ഉപരിതല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയുകയുള്ളു. റോഡരികിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ഒന്നാം ഘട്ടം ലേലം നടത്തി.
രണ്ടാം ഘട്ട ലേലം ഈ മാസം ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. മരങ്ങള്‍ വെട്ടിമാറ്റിയാല്‍ മാത്രമേ വീതികൂട്ടല്‍ നടക്കുകയുള്ളു എന്നാണ് എന്‍എച്ച് വിഭാഗം പറയുന്നത്. ഓപ്പറേഷന് അനന്തപ്രകാരം ഒഴിപ്പിച്ചെടുത്ത സ്ഥലങ്ങള്‍ മുഴുവനായും റോഡിന്റെ അധീനതയില്‍ ആകുമെന്നാണ് വീതികൂട്ടലിന്റെ വ്യത്യസ്ഥത.
ടൗണില്‍ ഓപ്പറേഷന് അനന്തയിലൂടെ പിടിച്ചെടുത്ത സ്ഥലങ്ങള്‍ മുഴുവന്‍ ഉപയോഗിക്കുമെന്ന് എന്‍എച്ച് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: