വിളപ്പില്‍: വികസന മുരടിപ്പിന്റെ നേരടയാളമായി മാറിയ ഗ്രാമം. രണ്ടര വര്‍ഷത്തെ ഇടതുഭരണത്തില്‍ മനം മടുത്തൊരു ജനതയുടെ മറുപടിയാകും നൂലിയോട് വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന് വ്യക്തം. വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ നൂലിയോട് വാര്‍ഡിലെ മെമ്പറായിരുന്ന സിപിഎം പ്രതിനിധി സുജ സുരേന്ദ്രന്‍ മൂന്നു മാസം മുന്‍പ് മരിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ജനങ്ങള്‍ക്ക് മുന്നില്‍ ചെയ്തു തീര്‍ത്തതെന്ന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്ത ധര്‍മ്മസങ്കടത്തോടെയാണ് സിപിഎം ഈ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. നൂലിയോട് വാര്‍ഡില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. മറ്റൊരു വാര്‍ഡില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ നൂലിയോട്ടെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെല്ല് വൈഷമ്യമുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പോലും നിഴലിക്കുന്ന ഈ അതൃപ്തി പരാജയത്തിന്റെ ഗ്രാഫ് ഉയര്‍ത്തുമെന്ന ഭീതിയിലാണ് സിപിഎം നേതൃത്വം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന്റെ അവസാന മണിക്കൂറുകളിലും സ്ഥാനാര്‍ത്ഥിയെ തപ്പി പരക്കം പായുകയായിരുന്നു കോണ്‍ഗ്രസ്. നൂലിയോട് വാര്‍ഡില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പതിവായി മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുന്ന അവര്‍ക്ക് പേരിനൊരു സ്ഥാനാര്‍ത്ഥി എന്നതില്‍ കവിഞ്ഞ് വലിയൊരു ആവേശമൊന്നുമില്ല. നൂലിയോട് നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ അവര്‍ക്കും സാധിച്ചില്ല. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് കടമെടുത്ത സ്ഥാനാര്‍ത്ഥിയുമായാണ് അവരും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് രണ്ടാംസ്ഥാനത്തായിപ്പോയ ആര്‍.എസ്.അജിതകുമാരിയെ തന്നെയാണ് ഇക്കുറിയും ബിജെപി കളത്തിലിറക്കുന്നത്. ഈ നാടിനെ നയിക്കാന്‍ ഇവിടുത്തുകാരി മതിയെന്ന നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ടാണ് ബിജെപി വീണ്ടും അജിതകുമാരിയെ പരീക്ഷിക്കുന്നത്. ഒരിക്കല്‍ പറ്റിയ തെറ്റ് തിരുത്താനുള്ള തയ്യാറെടുപ്പിലാണ് നൂലിയോട്ടെ വോട്ടര്‍മാരും. നാട്ടുകാരി, കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്കിടയില്‍ നേടിയെടുത്ത പൊതു സ്വീകാര്യത എന്നിവയൊക്കെ അജിതകുമാരിയുടെ വിജയപ്രതീക്ഷയ്‌ക്ക് കരുത്താകുന്നു. നൂലിയോട് ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങും മുന്‍പുതന്നെ സ്ഥാനാര്‍ത്ഥി അജിത തന്നെയെന്ന് ബിജെപി നേതൃത്വം ഉറപ്പിച്ചു. അതു കൊണ്ടു തന്നെ വാര്‍ഡിലെ വോട്ടര്‍മാരെ ഒന്നിലധികം തവണ ഇതിനോടകം നേരില്‍ കാണാനും വോട്ടുറപ്പിക്കാനും അജിതയ്‌ക്കായി. 28നാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് ഒന്നിന് ഫലപ്രഖ്യാപനം. നൂലിയോട് വാര്‍ഡില്‍ അജിതകുമാരി വെന്നിക്കൊടി പാറിച്ചാല്‍ വിളപ്പില്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറും. അതിനായി കൈമെയ് മറന്ന് പോരാടുകയാണ് പ്രവര്‍ത്തകരും നാട്ടുകാരും.















