ചെറായി: വീടിന് സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന 7 കറവപ്പശുക്കള്‍ ചത്തനിലയില്‍. എടവനക്കാട് പഞ്ചായത്തിലെ കൂട്ടുങ്ങല്‍ചിറ കടപ്പുറം കോക്കളത്ത് പ്രദീപിന്റെ പശുക്കളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. 7 പശുക്കളില്‍ ഒരെണ്ണം ഗര്‍ഭിണിയാണ്. വേറെ തൊഴുത്തില്‍ കെട്ടിയിരുന്ന 2 പശുക്കള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. രണ്ട്ദിവസംമുന്പ് 55,000 രൂപക്ക് വാങ്ങിയ ജെഴ്സി ഇനത്തില്‍പ്പെട്ട പശുവും ചത്തകൂട്ടത്തില് ഉണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഭക്ഷണവും വെള്ളവും കൊടുത്തശേഷം രാത്രി പ്രമോദ് ബലിയിടാന്‍ ആലുവക്ക്പോയി. പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് പശുക്കള്‍ ചത്തുകിടക്കുന്നത് കണ്ടെത്. പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവന്‍മിത്ര, റവന്യൂ വകുപ്പും, കൃഷിവകുപ്പും സംഭവസ്ഥലത്തെത്തി. ഞാറക്കല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അഞ്ചര രക്ഷം രൂപയുടെ നഷ്ടമുള്ളതായി ക്ഷീരകര്‍ഷകനായ കോക്കളത്ത് പ്രദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: