കൊച്ചി: ചാവറ കുര്യാക്കോസ് ഏല്യാസച്ചന്റെ ‘ഒരു നല്ല അപ്പന്റെ ചാവരുള്‍’ എന്ന പുസ്തകം എക്കാലത്തും കുടുംബങ്ങള്‍ക്കുള്ള വേദപുസ്തകമായി കാണണമെന്ന് പ്രൊഫ.എം.കെ. സാനു. ചാവറയച്ചന് എഴുതിയ പുസ്തകത്തിന്റെ 150-ാം വാര്‍ഷികവും 213-ാമതു ചാവറ ജയന്തിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബി അധ്യക്ഷനായി. മക്കളെ എങ്ങനെ നല്ലവരായി വളര്‍ത്താം, മക്കളുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ സ്വാധീനം, ആനുകാലിക കുടുംബബന്ധങ്ങളില്‍ മൂല്യബോധനം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.സി.വി. ആനന്ദബോസ്, ലിഡ ജേക്കബ്, കെ.വി. സജയ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
മൂന്നിനു സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി സമാപന സന്ദേശം നല്കി. സിഎംഐ വികാര്‍ ജനറല്‍ ഫാ. വര്‍ഗീസ് വിതയത്തില്‍, സിഎംസി വികാര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, ഫാ. സാജു ചക്കാലയ്ക്കല്‍, ഫാ. റോബി കണ്ണന്‍ചിറ, സിസ്റ്റര്‍ സോജ മരിയ എന്നിവര്‍ പ്രസംഗിച്ചു.
ചാവരുള്‍ നൃത്താവിഷ്കാരം, നൃത്തം (ജ്വലനം), ചാവരുള്‍ സംഗീതം, ചാവരുള്‍ ഏകാങ്കനാടകം എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: