നിറം വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ മാര്‍ഗ്ഗമാണ് ഫേസ് ബ്ലീച്ച്. രാസവസ്തുക്കള്‍ ചേര്‍ന്ന ഫേസ് ബ്ലീച്ചുകള്‍ ചര്‍മ്മത്തിന് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പിന്നെ കാശുകൊടുത്ത് മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതിന് പകരം ചര്‍മ്മസംരക്ഷണത്തിന് കൂടി പ്രയോജനപ്രദമായ ഫേസ് ബ്ലീച്ചുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.
മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുവാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര്. വരണ്ട ചര്‍മ്മമുള്ളവര്‍ നാരങ്ങ നീരില്‍ കുറച്ച് പാല്‍പ്പാട കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടവുന്നതാണ്. പത്ത് മിനിട്ടിനുശേഷം കഴുകി കളയാം.
നിറം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മുഖക്കുരു കൂടി അകറ്റണമെങ്കില്‍ മഞ്ഞള്‍ പൊടിയും ചെറുനാരങ്ങ നീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തു പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.
സിട്രിക് ആസിഡ് ധാരാളമുള്ള ഏതു പഴവര്‍ഗവും ബ്ലീച് ചെയ്യാന്‍ ഉപയോഗിക്കാം. ഓറഞ്ച് തൊലി ഉണക്കിപൊടിച്ച് പാലില്‍ കുഴച്ച് മുഖത്തു പുരട്ടാം. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് ക്രീം ആക്കി ഉപയോഗിക്കുന്നതും സിട്രിക് ആസിഡിന്റെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.
വെള്ളരിക്കയും ചെറുനാരങ്ങനീരും ധാന്യമാവും ചേര്‍ത്ത് ഉണ്ടാക്കുന്ന പേസ്റ്റ് നിറം വര്‍ദ്ധിപ്പിക്കുവാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും സഹായിക്കും. പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് ബ്ലീച്ചും മുഖകാന്തി നല്‍കും.
ചര്‍മ്മത്തിന് ദോഷം വരുത്താതെ വീട്ടില്‍ ഇരുന്ന് തന്നെ ഇനി ബ്ലീച്ച് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: