പാലാ: യാത്രയ്‌ക്കിടെ ലഭിച്ച കല്ലുകളെ ഒട്ടിച്ച് ചേര്‍ത്ത് ശില്പങ്ങള്‍ തീര്‍ത്ത് കിഴതടിയൂര്‍ കെടുമ്പന്‍പുരയിടത്തില്‍ ബിജി ലിംക ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടി.
യന്ത്രങ്ങള്‍ ഉപയോഗിക്കാതെയും കൊത്തുപണികള്‍ നടത്താതെയും വ്യത്യസ്തമായ ശില്പകലാ രീതി വികസിപ്പിച്ചതിനാണ് റെക്കോഡ്.യാത്രകളില്‍ ശേഖരിക്കുന്ന കല്ലുകള്‍ കൊണ്ട് അമ്പത്തഞ്ചുകാരനായ ബിജി തീര്‍ക്കുന്നത് മനോഹര ശില്പങ്ങളാണ്.
കല്ലുകളില്‍ അനുയോജ്യമായവ കൂട്ടിച്ചേര്‍ത്ത് ശില്പങ്ങളാക്കുകയാണ് ബിജി ജോസഫ്. ആവശ്യമെങ്കില്‍ ചെറിയ തോതില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചും ചിലവ ഒട്ടിച്ചു ചേര്‍ക്കുകയുമാണ്.
പ്രകൃതി കൊത്തിയൊരുക്കിയ ശില്പങ്ങള്‍ കൂട്ടിയോജിപ്പിക്കുക മാത്രമാണെന്ന് ബിജി ജോസഫ് പറയുന്നു. പുഴകളാണ് ബിജിയുടെ ശില്പങ്ങള്‍ക്കുള്ള കല്ലുകളുടെ മുഖ്യ ആശ്രയം.
കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശ നാടുകളിലും കല്ലുകള്‍ ശേഖരിക്കാനായി ബിജി യാത്ര ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി അനുയോജ്യമായ കല്ലുകള്‍ തേടി ബിജി യാത്ര ചെയ്തത് 20ല്‍ പരം രാഷ്‌ട്രങ്ങളിലാണ്. ഇന്ത്യയിലെമ്പാടുമുള്ള പുഴകളില്‍ വെള്ളം വറ്റുന്ന സമയങ്ങളില്‍ കല്ലുകള്‍ തേടി യാത്ര ചെയ്യാറുണ്ട്.
ഈജിപ്ത്,ഇസ്രായേല്‍, പാലസ്തീന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ചൈന, ഇറ്റലി ഉള്‍പ്പടെയുള്ള രാഷ്‌ട്രങ്ങളിലെ പുഴകളില്‍ നിന്ന് ബിജി കല്ലുകള്‍ ശേഖരിച്ച് ശില്പങ്ങളാക്കിയിട്ടുണ്ട്. പ്രകൃതി ചെത്തിമിനുക്കിയ കല്ലുകള്‍ എവിടെ കിട്ടിയാലും ബിജി എടുക്കും.
നാളുകള്‍ക്ക് ശേഷം അനുയോജ്യമായ മറ്റൊരു കല്ല് കിട്ടുമ്പോഴായിരിക്കും ഇതിനെ ശില്പമാക്കി മാറ്റുന്നത്.
















