Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇടുക്കി ഡാം സമര്‍പ്പിക്കപ്പെട്ടിട്ട് 42 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 07:56 am IST
in Special Article

എന്നും നമുക്ക് അഭിമാനിക്കാന്‍ അനവധിയുണ്ട് നന്മകള്‍. അതിലൊന്നാണ് ഇടുക്കി ഡാം. കേരളത്തിനു വെളിച്ച വിപ്‌ളവംകൊണ്ടുവന്ന ഇടുക്കി ഡാം നാടിനു സമര്‍പ്പിക്കപ്പെട്ടിട്ട് ഈ ഫെബ്രുവരി 12ന് നാല്‍പ്പത്തി രണ്ടു വര്‍ഷം. അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈ ആര്‍ച്ച് ഡാം രാജ്യത്തിനു സമര്‍പ്പിച്ചത്. നാടിന്റെ സ്വപ്‌നവും നൂറുകണക്കിനു തൊഴിലാളികളുടെ വിയര്‍പ്പും അനുബന്ധരായ നിരവധി എഞ്ചിനിയര്‍മാരുടെ ബുദ്ധിയും കൂടിക്കുഴഞ്ഞുണ്ടായതാണ് ഇടുക്കി ഡാം.

കുറവന്‍ മലയെന്നും കുറത്തി മലയെന്നും പേരുള്ള രണ്ടു മലകള്‍ക്കിടയിലാണ് ഡാം പണിതിട്ടുള്ളത്. ഇടുക്കി ഡാമിനോട് ചേര്‍ന്ന്  രണ്ട് ചെറു ഡാമുകള്‍കൂടിയുണ്ട്. ചെറുതോണിയും കുളമാവും. ഈ മൂന്നു ഡാമുകളുംകൂടി 62 കിലോമീറ്ററോളമുള്ള ഒരു കൃത്രിമ തടാകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിര്‍മാണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനായിരുന്നു. ഉടമസ്ഥതയും ബോര്‍ഡിനുതന്നെയാണ്.കാനഡ സര്‍ക്കാരിന്റെ വലിയ സഹായം ഡാം നിര്‍മാണത്തിനുണ്ടായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രാന്റും ലോണും അവര്‍ അനുവദിച്ചിരുന്നു. 

വൈദ്യുതിക്കായി ഡാം പണിയണമെന്നുള്ള ആശയം മുന്നോട്ടുവെച്ചത് ഇറ്റാലിയന്‍ എഞ്ചിനിയറായ ജേക്കബ് ആയിരുന്നു. അദ്ദേഹം അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന് അനക്കംവെക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു.

പ്രകൃതി അനുഗ്രഹിച്ച സൗന്ദര്യവും കാടും മലയും പച്ചപ്പും തിങ്ങി നിറഞ്ഞ് അവസാനമില്ലാത്ത ജലപ്പരപ്പിന്റെ കാഴ്ച വലിയ ആകര്‍കമാണ്. ജലസ്വരം കൊണ്ടുമാത്രം മുറിവേല്‍ക്കുന്നതല്ലാതെ ഇവിടത്തെ പ്രശാന്തത ധ്യാന നിരതയായി അനുഭവപ്പെടാം. സന്ദര്‍ശകര്‍ കണ്ണും മനസും നിറക്കാനെത്തുന്ന ഇവിടം മഴക്കാലത്ത് ആരവവും പേമാരിയുംകൊണ്ട് ഭീകര സൗന്ദര്യവും വിതയ്‌ക്കാം.

വൈദ്യുതി നിലയ്‌ക്കുമ്പോഴും മഴക്കാലത്തു പ്രത്യേകിച്ചും നാം ഇടുക്കി ഡാമിനെ ഓര്‍ത്തുപോകും. അപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പിന്റെ ഉയര്‍ച്ചയും താഴ്‌ച്ചയും നാം ഹൃദയമിടിപ്പുപോലെയും കേള്‍ക്കാറുണ്ട്. അതുപോലെ ഡാം കെട്ടിപ്പൊക്കാന്‍ ഓരോ നിമിഷവും ഹൃദയമിടിപ്പോടെ ജോലിചെയ്ത നൂറുകണക്കിന് ആളുകളെക്കുറിച്ചും ചിലപ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ടാവാം.

ഇന്നത്തെപ്പോലെ ദൂരം അരികെ അല്ലാതിരുന്ന അക്കാലത്ത് ഇടുക്കി ഏതോ ഒരു ഭൂഖണ്ഡത്തെപ്പോലെ അകലെയായിരുന്നു അന്നത്തെ പഴമക്കാരായ സാധാരണക്കാര്‍ക്ക്. ചരിത്രത്തിനു മീതെ അനവധി നാടോടിക്കഥകള്‍ പുതച്ച കൗതുകങ്ങള്‍ അവര്‍ അന്നു കേട്ടിരുന്നു. കുറവന്‍ മലയേയും കുറത്തി മലയേയും അവ കണ്ടെത്തിയ പഴമക്കാരനേയുംകുറിച്ചായിരുന്നു കഥകളധികവും. സമീപ ജില്ലകളില്‍നിന്നും പലരും ഡാമിനായി പണിക്കെത്തിയിരുന്നു. ഇവരില്‍ പലരും പിന്നീട് ഇടുക്കിയില്‍ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു.

ജോലിയുടെ സൗകര്യത്തിനായോ ജീവന്‍സുരക്ഷയ്‌ക്കായോ ഇന്നത്തെപ്പോലെ വലിയ ക്രമീകരണങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ജോലിക്കിടയില്‍ നിരവധിപേര്‍ മരിക്കുകയുണ്ടായി. 80ലധികം ആള്‍ക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിലേറെപ്പേര്‍ മരിച്ചെന്നാണ് പറയപ്പെടുന്നത്. അന്ന് എട്ടുമണിക്കൂര്‍ കല്ലും മണ്ണും ചുമന്നാല്‍ കിട്ടിയിരുന്നകൂലി 2 രൂപയായിരുന്നു.അവിടെ സ്ഥിരതാമസമാക്കിയവരില്‍ ഇന്നു ജീവിക്കുന്ന പലരും അവശതയിലും പട്ടിണിയിലുമാണെന്നും കേള്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.