Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കിം ജോങ്ങിന്റെ സഹോദരി ദക്ഷിണകൊറിയയില്‍ താരമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:50 am IST
in World

സിയോള്‍: ക്രൂരനും രക്തദാഹിയുമായ സഹോദരന് ഇങ്ങനെയൊരു സഹോദരിയോ? അതോ ആ സഹോദരനെക്കുറിച്ച് ഇത്രനാള്‍ കേട്ടതില്‍ പലതും വെറുതെയായിരുന്നോ? ഇങ്ങനെ ചിലതു ചോദിക്കണം ദക്ഷിണ കൊറിയയിലെ മാധ്യമങ്ങളും ജനങ്ങളും എന്നു കണക്കു കൂട്ടിത്തന്നെയായിരുന്നു ആ നീക്കം. അതു ഫലിച്ചു. 

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഇപ്പോള്‍ ദക്ഷിണകൊറിയയിലെ താരമായിരിക്കുന്നു. ശൈത്യകാല ഒളിംപിക്‌സിനുള്ള ഉത്തര കൊറിയന്‍ ടീമിനെ അനുഗമിക്കുന്നു എന്ന വ്യാജേന യോ ജോങ്ങിനെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേക്ക് അയയ്‌ക്കുമ്പോള്‍ ഉന്നിന്റെ ഉന്നം മറ്റൊന്നായിരുന്നു, മഞ്ഞുരുക്കല്‍. ദക്ഷിണ കൊറിയയുമായി നേരിട്ട് ഏറ്റുമുട്ടി സര്‍വനാശത്തിന് താന്‍ ഒരുക്കമല്ല എന്ന സന്ദേശം ലോകത്തെത്തന്നെ അറിയിക്കല്‍. 

ഉന്നിന്റെ പ്രതിനിധി എന്ന നിലയില്‍ത്തന്നെയാണ് യോ ജോങ് സിയോളില്‍ എത്തിയത്. ദക്ഷിണകൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ സന്ദര്‍ശിച്ച് സഹോദരന്റെ കത്ത് കൈമാറി. ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള ക്ഷണമായിരുന്നു ആ കത്തില്‍. സന്ദര്‍ശനം എത്രയും പെട്ടെന്നായാല്‍ അത്രയും നന്ന് എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

മുത്തച്ഛനും അച്ഛനും ഇപ്പോള്‍ സഹോദരനും സൃഷ്ടിച്ച പ്രതിച്ഛായയില്‍ നിന്ന് ഉത്തരകൊറിയയെ മോചിപ്പിക്കാനുള്ള നീക്കത്തിന് ചെറിയ ഫലമുണ്ടായെന്നു കരുതാവുന്ന തരത്തിലാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഒരു ഭരണാധികാരിയുടെ സഹോദരി എന്ന ഭാവമൊന്നുമില്ലാതെ യോ ജോങ് പെരുമാറുന്നതും മറ്റും മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.

കൊറിയ ടൈംസിന്റെ മാനേജിങ് എഡിറ്റര്‍ ഓ യൗങ് ജിന്‍ തന്റെ പതിവു കോളത്തില്‍ ഇങ്ങനെ എഴുതുന്നു, ഉത്തര കൊറിയയ്‌ക്ക് ജനകീയ ഭാവം നല്‍കുന്ന തരത്തില്‍ നോക്കുമ്പോള്‍ യോ ജോങ്ങിന്റെ സന്ദര്‍ശനം വിജയിച്ചു എന്നു തന്നെ പറയാം. മൂത്ത സഹോദരനേയും അമ്മാവനേയും വരെ വധിച്ച ഏകാധിപതിയുടെ സഹോദരി എന്ന നിലയിലല്ല യോ ജോങ്ങിന്റെ പ്രതിച്ഛായ. ഇനിയുള്ള ഉത്തര കൊറിയയുടെ നയതന്ത്ര നീക്കങ്ങളിലും യോ ജോങ്ങിന് ക്രിയാത്മകമായി പലതും ചെയ്യാനുണ്ടെന്ന് ഈ സന്ദര്‍ശനം തെളിയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Kerala

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.