മെല്‍ബണ്‍: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്ട്രേലിയ ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
മുപ്പത്തിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ കെയ്ന്‍ റിച്ചാര്‍ഡ്സണും 39 റണ്‍സ് അടിച്ചെടുത്ത ഗ്ലെന്‍ മാക്സ്വെല്ലുമാണ് ഓസീസിന് വിജയമൊരുക്കിയത്.
ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റിന് 137 റണ്‍സ് നേടി. 46 റണ്‍സോടെ ക്യാപ്റ്റന്‍ ബട്ട്ലര്‍ ടോപ്പ് സ്കോററായി. ബില്ലിങ്ങ്സ് 29 റണ്‍സും വിന്‍സ് 21 റണ്‍സും നേടി.ജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ രണ്ട് റണ്‍സിന് നഷ്ടമായി. ഓപ്പണര്‍ ഷോര്‍ട്ടും ലിന്നും മാക്സ്വെല്ലും പൊരുതിക്കളിച്ചതോടെ ഓസീസ് വിജയത്തിലേക്ക് കയറി. ഷോര്‍ട്ട്സ് 36 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ലിന് 31 റണ്‍സ് നേടിയപ്പോള്‍ ഫിഞ്ച് 20 റണ്‍സുമായി പുറത്താകാതെ നിന്നു.വില്ലിങ്ടണില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: