പാച്ചഫ്സ്ട്രോം ( ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയില്‍ ഇതാദ്യമായി ഏകദിന പരമ്പര തൂത്തുവാരന് ഇന്ത്യന്‍ വനിതകള്‍ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം മണ്ണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. രണ്ട് മത്സരങ്ങളിലും ചെയ്സ് ചെയ്ത അവര്‍ 124, 125 റണ്‍സുകള്‍ക്ക് ഓള് ഔട്ടായി.
പേസും സ്പിന്നും കൊണ്ട് ഇന്ത്യന്‍ പെണ്‍പട ദക്ഷിണാഫ്രിക്കയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്. പേസര്‍ ജൂലന്‍ ഗോസ്വാമി രണ്ടാം മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്ററായി. ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ബാറ്റിങ്ങില്‍ ഇന്ത്യന്‍ കരുത്ത്. ആദ്യ മത്സരത്തില്‍ 84 റണ്‍സ് നേടിയ മന്ദാന രണ്ടാം മത്സരത്തില്‍ സെഞ്ചുറിയും (135) കുറിച്ചു.
ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുകാട്ടിയാലെ ഇന്ന് വിജയം നേടാനാകൂ. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ആറു ബൗളര്‍മാരില്‍ നാലുപേരും ഓവറില്‍ ആറില്‍ കൂടുതല്‍ റണ്‍സുകള്‍ വിട്ടുകൊടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: