അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ആഘോഷങ്ങള്‍ക്ക് മേല്‍ശാന്തി ത്രിവിക്രമന്‍ നമ്പൂതിരിയും വി.എന്‍ കൃഷ്ണമൂര്‍ത്തിയും ഭദ്രദീപം തെളിയച്ച് തുടക്കം കുറിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ ജല ഛായാചിത്രരചനാ ക്യാമ്പും പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് നടക്കുന്ന കവിയരങ്ങ് ഡോ.എച്ച് കെ സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന് നഗരപ്രദക്ഷിണ ഘോഷയാത്രയും രാത്രി നൃത്തോത്സവവും അരങ്ങേറും.
മൂന്നാം ദിവസം രാവിലെ വേദസാര ശിവ സഹസ്രനാമ ലക്ഷാര്‍ച്ചനയും തുടര്‍ന്ന് പുന്നറ സംഗീതോത്സവവും പഞ്ചരത്ന കീര്‍ത്തനാലാപനവും നടക്കും. രാത്രി വെള്ളിനേഴി സുബ്രഹ്മണ്യം ഭരദ്വാജ് സുബ്രഹ്മണ്യം എന്നിവരുടെ സംഗീതകച്ചേരി അരങ്ങേറും. നാലാം ദിവസം രാത്രി 7.30 ന് ബാലിവധം കഥകളി നടക്കും.
മഹാശിവരാത്രി ദിവസം രാവിലെ വിശേഷാല്‍ പൂജകളും വൈകുന്നേരം ലക്ഷം ദീപ ജ്വലനവും നടക്കും. തന്ത്രി ജയ്ക്കാട്ട് മന നീലകണ്ഠന് നമ്പൂതിരി ആദ്യ ദീപ ജ്വലനം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സംസ്കാരിക സമ്മേളനത്തില്‍ സീരിയല്‍ താരം ഗായത്രി സുരേഷ് മുഖ്യാതിഥി ആയിരിക്കും. സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
തുടര്‍ന്ന് പ്രദേശിക കലോത്സവം’ കോമഡി ഷോ എന്നിവയും നടക്കും. ചെയര്മാന് പുതുമന രാവുണ്ണിക്കുട്ടി,സെക്രട്ടറി സതീഷ് പുന്നറ, ജോ. സെക്രട്ടറി എം.പി.സതീഷ് ജനറല്‍ കണ്‍വീനര്‍ ടി.പി പ്രകാശ്, മണികണ്ഠന് വലിയ പറമ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.പുന്നറ മഹാദേവക്ഷേത്രത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: