അങ്കമാലി: അമേരിക്കന്‍ സംഘടനയായ സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ എഞ്ചിനീയേഴ്സിന്റെ ഫിസാറ്റ് ചാപ്റ്ററിനു തുടക്കമായി. വാഹന നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമായി ഫിസാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും ഇതുവഴി അവസരം ലഭിക്കും.
ഫിയറ്റ് ക്രസ്ലെര് ഗവേഷണ വിഭാഗം തലവന്‍ ഡോ.എന്‍. കുലശേഖരന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഗോ കാര്‍ട്ടിന്റെ ഫ്ളാഗ് ഓഫ് കോളേജ് ചെയര്മാന് പോള്‍ മുണ്ടാടന്‍ നിര്‍വഹിച്ചു.
നാലു ലക്ഷം രൂപാവരെ നിര്‍മ്മാണച്ചെലവ് വരുന്ന കാറോട്ട മത്സരത്തിനുള്ള വാഹനം നാല്പതിനായിരം രൂപ മുതല്‍ മുടക്കിലാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. പത്തു വിദ്യാര്‍ത്ഥികള്‍ ആറു മാസത്തെ ഗവേഷണവും പരിശ്രമവും നടത്തിയാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. ഇത്തരം വാഹനങ്ങളുടെ ആദ്യ ഘട്ട നിര്‍മ്മാണത്തിന് കര്‍മ്മ വണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
അടുത്ത ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം വാഹനങ്ങളുടെ കൂടുതല്‍ വിപുലീകരിച്ച മോഡലുകള്‍ പുറത്തിറക്കും. വിദ്യാര്‍ത്ഥികളായ ജ്യോതിഷ് കിരണ്‍, നയിം ഉല്റഹ്മാന്, സി.വി. വിഷ്ണു, ശ്യാം പ്രണോയ്, സഹല്‍ ടി.യൂസഫ്, മുഹമ്മദ് മുഹ്സിന്, മുഹമ്മദ് ജാവേദ്, സര്‍ഫാന്‍, സിദാര്‍ത്ഥ് സുഭാഷ്, എം.എച്ച്. മഹേഷ് തുടങ്ങിയവരാണ് നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത്.
അധ്യാപകരായ എച്ച്. നിഥിന്, മനു മാത്യു, എല്‍ദോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക്, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എസ്.എം. പണിക്കര്‍, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് സി. ചാണ്ടി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. ജോസ് ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: