കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ബോംബാക്രമണം. അമേരിക്കനടത്തിയ വ്യോമാക്രമണത്തില്‍ 25 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ജാവ്ജാന്‍ പ്രവിശ്യയിലായിരുന്നു അമേരിക്കന്‍ ആക്രമണം.
ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കു പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അഫ്ഗാനില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരര്‍ക്ക് എതിരായ പോരാട്ടം ശക്തമായി മുന്നോട്ട് പോകുകയാണെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു.
















