കിംബര്‍ലി: സ്മൃതി മന്ദാനയുടെ വെടിക്കെട്ട് സെഞ്ചുറിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി സമ്മാനിച്ച ഇന്ത്യന്‍ വനിതകള്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യക്ക് 2-0ന്റെ ലീഡായി.129 പന്തില്‍ മന്ദാന അടിച്ചെടുത്ത 135 റണ്‍സിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 302 റണ്‍സ് എടുത്തു. മന്ദാന 14 ഫോറും ഒരു സിക്സറും അടിച്ചു.
ഹര്‍മന്‍പ്രീത് കൗര്‍ (55 നോട്ടൗട്ട്) വേദ കൃഷ്ണമൂര്‍ത്തി (51 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ഇന്ത്യന്‍ സ്കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 30.5 ഓവറില്‍ 124 റണ്‍സിന് ഓള് ഔട്ടായി. ലെഗ് സ്പിന്നര്‍ പൂനം യാദവ് 24 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്കുവാദും ദീപ്തി ശര്‍മ്മയും രണ്ട് വിക്കറ്റ് വീതമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: