കേപ്ടൗണ്‍: നായകന് വിരാട് കോഹ്ലി പൊരുതിക്കുറിച്ച സെഞ്ചുറിയുടെ മികവില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ അവര്‍ 50 ഓവറില്‍ ആറു വിക്കറ്റിന് 303 റണ്‍സ് എടുത്തു. ആദ്യ ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മ സംപൂജ്യത്തിന് പറുത്തായശേഷം ക്രീസിലിറങ്ങിയ കോഹ്ലി അവസാന പന്തുവരെ പൊരുതി 160 റണ്‍സുമായി അജയ്യനായി നിന്നു. കോഹ് ലിയുടെ 34-ാം സെഞ്ചുറിയാണിത്. നേരിട്ട 159 പന്തില്‍ 12 ഫോറും രണ്ട് സിക്സറും അടിച്ചു. ഇന്നിങ്ങ്സിന്റെ അവസാന രണ്ട് പന്തില്‍ സിക്സറും ഫോറും നേടി.
നായകന് പിന്തുണ നല്കിയ ധവാന് 63 പന്തില്‍ 12 ഫോറുകളുടെ പിന്‍ബലത്തില്‍ 76 റണ്‍സ് കുറിച്ചു്. രണ്ടാം വിക്കറ്റില്‍ കോഹ് ലിക്കൊപ്പം 140 റണ്‍സ് കൂട്ടിചേര്‍ത്തു. ഡുമിനിക്ക് വിക്കറ്റ് സമ്മാനിച്ചാണ് ധവാന് ക്രീസ് വിട്ടത്. രഹാനെ (11), പാണ്ഡ്യ (14), ധോണി (10) എന്നിവര്‍ അനായാസം കീഴടങ്ങി.
ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ സ്കോര്‍ബോര്‍ഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് വീണു. റബഡയുടെ പന്തില്‍ രോഹിത് ശര്‍മയെ ക്ലാസന് പിടികൂടി. കോഹ് ലി ധവാന് കൂട്ടെത്തിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങിയത്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: രോഹിത് ശര്‍മ സി ക്ലാസന് ബി റബഡ 0, ധവാന് സി മാര്‍ക്രം ബി ഡുമിനി 76, കോഹ് ലി നോട്ടൗട്ട് 160, രഹാനെ സി ഫെഹുല്ക്വായേ ബി ഡുമിനി 11, എച്ച്. എച്ച് പാണ്ഡ്യ സി ക്ലാസന് ബി മോറിസ് 14, ധോണി സി എന്‍ഗിഡി ബി ഇംറാന്‍ താഹിര്‍ 10, ജാദവ് സി ക്ലാസന് ബി ഫെഹുല്‍ക്വായോ 1, ബി കുമാര്‍ നോട്ടൗട്ട് 16, എക്സ്ട്രാസ് 15, ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 303,
വിക്കറ്റ് വീഴ്ച : 1-0, 2-140, 3-160, 4-188, 5-228, 6-236
ബൗളിങ്: റബഡ 10- 1-54- 1, എന്‍ഗിഡി 6-0-47-0, മോറിസ് 9-0-45-1, ഫെഹുല്‍കുവായോ 6-0-42-1, ഇംറാന്‍ താഹിര്‍ 9-0-52-1, ഡുമിനി 10-0-60-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: