കിംബര്‍ലി: ഇന്ത്യന്‍ പേസര്‍ ജൂലന്‍ ഗോസ്വാമി ലോകത്തിന്റെ നെറുകയില്‍. രാജ്യാന്തര ഏകദിനങ്ങളില്‍ 200 വിക്ക്റ്റ് നേടുന്ന ആദ്യത്തെ വനിതാ ക്രിക്കറ്ററെന്ന ബഹുമതി ജൂലന്‍ ഗോസ്വാമി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് ജൂലന്‍ ഗോസ്വാമി ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. ഓപ്പണര്‍ വോള്‍വാര്‍ട്ടിനെ വീഴ്ത്തിയതോടെയാണ് ജൂലന്‍ വിക്കറ്റില്‍ ഇരട്ട സെഞ്ചുറി കുറിച്ചത്. മുപ്പത്തിയഞ്ചുകാരിയായ ജൂലന്റെ 166-ാം മത്സരമാണിത്.
31 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഏകദിനത്തില്‍ ജൂലന്‍ ഗോസ്വാമിയുടെ ഏറ്റവും മികച്ച പ്രകടനം. പത്ത് ടെസ്റ്റില്‍ 40 വിക്കറ്റും ട്വന്റി 20 യില്‍ അമ്പത് വിക്കറ്റും നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ കാതറിന് ഫിറ്റ്സ്പാട്രിക്കാണ് വിക്കറ്റ് കൊയ്ത്തില്‍ ഗോസ്വാമിക്ക് തൊട്ടു പിന്നിലുള്ള ബൗളര്‍. 2007 ല്‍ വിരമിച്ച കാതറിന് ഏകദിന മത്സരങ്ങില്‍ 180 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ ലിസ 146 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.1995 മുതല്‍ 2008 വരെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന നീതു ഡേവിഡ് 141 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: