കല്ലടിക്കോട് മാപ്പിള സ്കൂളിള്‍ യത്തീംഖാനക്ക് സമീപത്തായി പാതി ഉണങ്ങിയ മരമാണ് ജനങ്ങള്‍ക്ക് ഭീഷിണിയാവുന്നത്. ദിവസേന അനേകം വാഹനങ്ങളും സ്കൂള്‍ കുട്ടികളും കാല്‍നടയായും വാഹനങ്ങളിലായുമാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. ഇതുവഴി സഞ്ചരിക്കുന്ന സമയത്ത് പലരുടെ ദേഹത്തും ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ വീഴുന്നത് പതിവാണ്.
രാത്രി കാലത്തുണ്ടാവുന്ന മഴയിലും കാറ്റിലും മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞ് വീഴുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ഹൈവേ വികസന സമയത്ത് മരങ്ങള്‍ മുറിച്ച് മാറ്റുമെങ്കിലും ഇപ്പോള്‍ ഈ മരങ്ങള്‍ ഭീഷണിയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതിനാല്‍ എത്രയും വേഗം ഹൈവേ യോരത്തെ ഉണങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: