മട്ടാഞ്ചേരി: ഭാരതത്തിന്റെ സര്‍വ്വധര്‍മ്മ സമഭാവന സന്ദേശമുയര്‍ത്തി ലോക സര്‍വ്വമത സമ്മേളന പ്രചരണവുമായുള്ള സൗഹൃദ പതാക കൈമാറി. ഏപ്രില്‍ 18- 21 വരെ ബംഗളൂരുവിലാണ് 13 മത് ലോക സര്‍വ്വമത സമ്മേളനം. മട്ടാഞ്ചേരി സ്വേതാംബര്‍ മൂര്‍ത്തി പൂജക് ജൈനക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മത പ്രതിനിധികളും സംഘടനാ പ്രവര്‍ത്തകരും വിദേശികളുമടക്കം ഒട്ടേറെ പേര് പങ്കെടുത്തു.
മധുരരാമകൃഷ്ണാശ്രമം അധിപതി സ്വാമി സദാശിവാനന്ദ, ചവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ റോബി കണ്ണന്‍ചിറ, ചെറളായി കടവ് സുന്നി സെന്റര്‍ മസ്ജിദിലെ നഹാസ് നിസാമി എന്നിവര്‍ ചേര്‍ന്ന് സൗഹൃദ പതാക ജൈന്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രവീണ്‍ എം.ഷായ്ക്ക് കൈമാറി. നഗര സഭാംഗം ടി.കെ. അഷറഫ്, ഭരത് എന്ഖോന, ക്യാപ്റ്റന്‍ മോഹന്‍ദാസ് (എസ്എന്‍ഡിപി) സി.ജി. രാജഗോപാല്‍ (രാമകൃഷ്ണാശ്രമം), കിഷോര്‍ ശ്യാംജി(ഗുജറാത്തി മഹാജന്), കെ.എം. ഹസ്സന് (എംഇഎസ്) സിസ്റ്റര്‍ ലിസ്സി ചക്കാലക്കല്‍, പ്രൊഫ: പി.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: