കോതമംഗലം: കള്ളനോട്ടുമായി തലക്കോട് ചെക്ക് പോസ്റ്റില്‍ പിടിയിലായവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം മുബൈയിലേക്ക് തിരിച്ചു. മൂന്നാറില്‍നിന്നും മടങ്ങുകയായിരുന്ന കൊല്‍ക്കത്ത സ്വദേശികളും സഹോദരിമാരുമായ സുവാന, സുഹിന്‍, കോട്ടയം പൊന്‍കുന്നം സ്വദേശി അനൂപ് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
2000 ന്റെ 11 വ്യാജ നോട്ടുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇരുമ്പുപാലത്തിന് സമീപം കടയില്‍ നല്കിയ 2000 രൂപയുടെ വ്യാജനോട്ടാണ് പ്രതികളെ കുടുക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ നല്കിയ വിവരങ്ങളും തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനും കൊല്‍ക്കത്ത സ്വദേശിനികളുടെ ജീവിത പശ്ചാത്തലം അറിയുന്നതിനുമുള്ള ശ്രമമാണ് നടക്കുന്നത്. സിനിമ-അധോലോക ബന്ധവും പരിശോധിക്കും. മൂന്നു പ്രതികളെയും കോതമംഗലം നമ്പര്‍ 2 കോടതിയില്‍ ഹാജരാക്കിത്. എന്‍ഐഎ സംഘവും ക്രൈംബ്രാഞ്ച് സംഘവും മൂവരെയും ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: