മൂവാറ്റുപുഴ: പെരുമറ്റത്ത് കുട്ടിയെ തട്ടികൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ അമ്മയുടെ പരാതിയില്‍ 35 വയസ്സുകാരനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമറ്റം പടിഞ്ഞാറെചാലില്‍ ഷിയാസിന്റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അക്കടവീട്ടില് ഷാജഹന്റെ ഭാര്യ സുല്‍ഫത്തിന്റെ ഒന്നേകാല്‍ വയസ്സുള്ള ഇഷാഫാത്തിമയെയാണ് കഴിഞ്ഞദിവസം ഉച്ചയോടെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.
ചാരനിറത്തിലുള്ള കള്ളിഷര്‍ട്ട് ധരിച്ച കറുത്ത് മെലിഞ്ഞ ശരീരവും താടിയുമുള്ള ആളാണ് വീടിനകത്ത് അതിക്രമിച്ച് കയറി കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇതിന്റെയടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
സ്കൂളുകളിലും ആശങ്ക
മട്ടാഞ്ചേരി: കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമിറങ്ങിയെന്ന വാര്‍ത്ത വിദ്യാലയ അന്തരീക്ഷത്തെ ബാധിക്കുന്നതായി സ്കൂള്‍ അദ്ധ്യാപകരും പറയുന്നു. ഉച്ചയൂണിന് ശേഷം സ്കൂള്‍ വളപ്പില്‍പ്പോലും കുട്ടികളെ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കിന്റര്‍ഗാര്‍ഡണ്‍ അദ്ധ്യാപിക ഹേമ പറഞ്ഞു. ചില വിദ്യാലയങ്ങള്‍ കുട്ടികളെ വിളിച്ചുകൊണ്ടുപോകുന്ന രക്ഷിതാക്കളുടെ ഫോട്ടോ ആവശ്യപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: