കോലഞ്ചേരി: വടയമ്പാടി ഭജനമഠം ക്ഷേത്ര മൈതാനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ വസ്തുത വിശദീകരിക്കുന്നതിനായി ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 6ന് ചൂണ്ടി കവലയിലാണ് പരിപാടി. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു, അഡ്വ:ശ്രീനിജന് തുടങ്ങി വിവിധ സാംസ്കാരിക, സമുദായ നേതാക്കള്‍ സംസാരിക്കും. പുറത്ത് നിന്നും എത്തിയ ചിലര്‍ കോളനി നിവാസികളെ തെറ്റിദ്ധരിപ്പിച്ചതാണ് ക്ഷേത്ര മൈതാനവുമായി ബന്ധപ്പെട്ട പ്രശ്നം വഷളാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: