അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടയിടി. 44 വാഹനങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ചത്. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റിലെ റോഡിലാണ് വാഹനങ്ങളുടെ കൂട്ടയിടിയുണ്ടായതെന്ന് അബുദാബി പോലീസ് അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞ് മൂടിയതോടെയാണ് അപകടമുണ്ടായത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍മാരോട് അതീവ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















