മൂവാറ്റുപുഴ: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് നിഷ്ക്രിയമെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞദിവസം രാത്രി റോഡ് ഉപരോധിച്ചു. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് എംസി റോഡാണ് ഉപരോധിച്ചത്. വലിയ തടിലോറിയും വാഹനങ്ങളും റോഡില്‍ തടഞ്ഞിട്ടു.
മുളവൂര്‍ മുളാട്ട് അബ്ദുല്‍ സലാമിന്റെ മകന് അഫ്രിന് സലാ(10)മിനെയാണ് കാറിലെത്തിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു റോഡുപരോധിച്ചത്. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഇന്നലെ മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്, സിഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിടി ടിവി ക്യാമറകള്‍ പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധിയാളുകളെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: