കളമശ്ശേരി: കൊച്ചി മെട്രോ തൂണുകള്‍ക്കിടയില്‍ വീണ്ടും ഫ്ളെക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചു. സഹകരണ സ്ഥാപനങ്ങളുടെ സമ്മേളനത്തിന്റെ ഫ്ളെക്സാണ് ഇത്തവണ സ്ഥാപിച്ചിരിക്കുന്നത്. പരിപാടി കഴിഞ്ഞിട്ടും പ്രചരണ സാമഗ്രികള്‍ സംഘാടകര്‍ മാറ്റിയിട്ടില്ല. നോര്‍ത്ത് കളമശ്ശേരി മുതല്‍ കൊച്ചി മെട്രോ കളമശ്ശേരി ടൗണ്‍ സ്റ്റേഷന് വരെയാണ് ഫ്ളെക്സുകളും കൊടികളും വച്ചിരിക്കുന്നത്.
ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന മേഖല കൂടിയാണിത്. കൊച്ചി മെട്രോ നിയമപ്രകാരം മെട്രോയുടെ തൂണുകള്‍, കോച്ച് എന്നിവയില്‍ പോസ്റ്ററോ ബാനറോ പതിച്ചാല്‍ 500 രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: