കൊച്ചി: കേരള പോലീസിലെ പത്താമത് ബാച്ച് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സംഗമം കൊച്ചിയില്‍ നടന്നു. 1974 ല്‍ കേരള പോലീസ് സേനയില്‍ ചേരുകയും 1975 ല്‍ വിവിധ സ്റ്റേഷനുകളുടെ ചുമതലയേല്‍ക്കുകയും ചെയ്ത 191 പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പോലീസ് നടപടികളും രാജന് കേസിനെ തുടര്‍ന്നുണ്ടായ കോളിളക്കങ്ങളും പോലീസ് നടപടികളും ഉദ്യോഗസ്ഥര്‍ അനുസ്മരിച്ചു. അച്യുതമേനോന് മുഖ്യമന്ത്രിയും കെ. കരുണാകരന് ആഭ്യന്തരമന്ത്രിയുമായ കാലങ്ങളിലെ പോലീസ് അനുഭവങ്ങളും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. മുന്‍ എസ്പിമാരായ മാര്ട്ടിന്, വേലപ്പന് നായര്‍, എന്‍.കെ. ശശി, ജി. ജെനരാജന് എന്നിവരുടെ മാജിക് ഷോ, കവിതാപാരായണം, ഗാനസന്ധ്യ എന്നിവയും വിവിധ കലാ, വിനോദ പരിപാടികളും നടന്നു.
മുന്‍ എസ്പിമാരായ രാമഭദ്രന്, എസ്. ഗോപിനാഥ്, തോമസ് ഫിലിപ്പ്, എ.ടി ജോര്‍ജ്, മാര്ട്ടിന് കെ മാത്യു, കെ.ജെ പൗലോസ്, കെ. സദാശിവന്, ജോസ് പി ഫിലിപ്പ് എന്നിവര്‍ ഒത്തുചേരലിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: