കാലടി: ഒരുമാസമായി കാലടി പഞ്ചായത്തില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടറിയെ ഉപരോധിച്ചു.
ബിജെപി കാലടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കാലടി സംസ്കൃത സര്‍വകലാശാലയിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ടൗണില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി പിടിച്ചു. എന്നിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യവകുപ്പോ യാതൊരു പരിശോധനയും നടത്തിയിട്ടില്ല. കാലടി പഞ്ചായത്തിലൂടെ ഒഴുകുന്ന ഉടുമ്പുഴ തോട്ടിലേക്ക് സമീപത്തുള്ള വ്യവസായശാലകളില്‍ നിന്ന് കക്കൂസ് മാലിന്യം തള്ളിയവര്ക്കെതിരെകര്ശന നടപടി സ്വീകരിക്കണമെന്ന് ഉപരോധക്കാര്‍ ആവശ്യപ്പെട്ടു. കാലടി ടൗണിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഓടകള്‍ ശുചീകരിക്കുമെന്നും ഉടുമ്പുഴ തോടിലേക്ക് മാലിന്യംഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി ഇന്ന്തന്നെ സ്വീകരിക്കുമെന്ന് സെക്രട്ടറി നല്കിയ ഉറപ്പിന് മേല്‍ ഉപരോധം അവസാനിപ്പിച്ചു.
ബിജെപി നിയോജ കമണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്വി.കെ. ഭസിത്കുമാര്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണന്, പഞ്ചായത്ത് സതീഷ് തമ്പി, ശശി തറനിലം, സലീഷ് ചെമ്മണ്ടൂര്‍, ഷീജസതീഷ്, എം.കെ. മോഹനന്, കെ.എസ്. ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം78ഹ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: