ചാരുംമൂട്: വള്ളികുന്നത്ത് സിപിഎം അക്രമത്തിനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് അളുകള്‍ പങ്കെടുത്തു. വള്ളികുന്നത്തെ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരോടൊപ്പം സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാരും പ്രക്ഷോഭത്തിന് നേത്യത്വം നല്‍കി. വള്ളികുന്നത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതരത്തില്‍ ഭരണത്തേയും പോലീസിനേയും കൂട്ടുപിടിച്ച് നടത്തുന്ന അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് വരും നാളുകളില്‍ വള്ളികുന്നം സാക്ഷ്യം വഹിക്കേണ്ടതായിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.കര്‍ഷക മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എസ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു,
















