ന്യൂയോർക്ക്: ദേഹത്ത് വ്യത്യസ്തമായ ടാറ്റൂകൾ പതിപ്പിച്ച് കാഴ്ചക്കാരിൽ കൗതുകം ജനിപ്പിക്കുന്നത് സ്വഭാവികമാണ്. ടാറ്റൂ പ്രയോഗം കൂടുതലായും കണ്ടു വരുന്നത് പാശ്ചാത്യ നാടുകളിലാണ്. ആൺ പെൺ വ്യത്യാസമില്ലാതെ പ്രായഭേദമെന്യ ഏവരും ശരീരത്തിൽ ടാറ്റൂ പതിപ്പിക്കുന്നു. ചിലർ കൈകളിൽ പതിപ്പിക്കുമ്പോൾ മറ്റു ചിലരാകട്ടെ കാലിലും മുതുകിലും പതിപ്പിക്കുന്നു. എന്നാൽ ദേഹമാസകലം ടാറ്റൂ പതിപ്പിച്ചെങ്കിൽ എന്തായിരിക്കും സ്ഥിതി? അമേരിക്കൻ സ്വദേശിനിയായ 69കാരി ഷാർലെറ്റ് ഗുട്ടെൻബെർഗ് ഇത്തരത്തിൽ ശരീരമാസകലം ടാറ്റു പതിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ തന്നെകയറിപ്പറ്റിയിരിക്കുകയാണ്.
ഷാർലെറ്റിന്റെ ശരീരത്തിന്റെ 98.75 ശതമാനവും ടാറ്റൂവിനാൽ നിറഞ്ഞിരിക്കുകയാണ്. ശരീരം മുഴുവൻ വെറുതെ ടാറ്റൂ അടിച്ചു വച്ചിരിക്കുകയല്ല മറിച്ച് മനോഹരമായ കലാ സൃഷ്ടികൾ തന്നെയാണ് വരച്ച് വച്ചിരിക്കുന്നത്. 2015ൽ 91.5 ശതമാനത്തോളം ടാറ്റൂ ഷാർലറ്റിന്റെ ശരീരത്ത് പതിപ്പിച്ചിരുന്നു. ഈവസരത്തിൽ തന്നെ ഷാർലെറ്റ് ഏറ്റവും പ്രായമായ സ്ത്രീകളിൽ കൂടുതൽ ടാറ്റൂ പതിപ്പിച്ചതിന് റെക്കോർഡ് ബുക്കിൽ ഇടം നേടുകയുണ്ടായി. എന്നാൽ ഇപ്പോൾ മുഖത്തിന്റെ ഭാഗത്തും കൈയുടെ ചില ഭാഗത്തും മാത്രമാണ് ടാറ്റൂ പതിപ്പിക്കാതെ ഉള്ളത്.
ഷാർലെറ്റിന്റെ പാർട്ണർ ചക്ക് ഹെൽമങ്കെയും ടാറ്റൂവിന്റെ കാര്യത്തിൽ മോശമല്ല. പ്രായമായ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ടാറ്റൂ പതിപ്പിച്ചതിനുള്ള റെക്കോർഡ് ഹെല്മങ്കെയ്‌ക്കാണ്. ഷാർലെറ്റിന്റെ ദേഹത്ത് ചിറകിന്റെ ആകൃതിയിൽ 216 ടാറ്റൂകളും ഹെല്മങ്കെയുടെ ദേഹത്ത് 376 തലയോട്ടികളുടെ ചിത്രങ്ങളുമാണ് പതിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: