വടക്കാഞ്ചേരി: നഗരസഭയിലെ കുമ്പളങ്ങാട് ജനവാസ മേഖലയില്‍ കരിമ്പനയില്‍ രൂപപ്പെട്ട ഭീമന് തേനീച്ച കൂടുകള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു.
കുമ്പളങ്ങാട് വ്യാസ കോളേജ് റോഡിനും കുറുമക്കാവ് ക്ഷേത്രം റോഡിനും ഇടയിലുള്ള പറമ്പിലെ പനയിലാണ് രണ്ട് കൂറ്റന്‍ തേനീച്ച കൂടുകള്‍ രൂപപ്പെട്ടിട്ടുള്ളത്.
തേനീച്ചകളുടെ കുത്തേറ്റ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇരമ്പലോടെ വരുന്ന തേനീച്ചകളില്‍ നിന്ന് രക്ഷപ്പെടാന്‍ ജനലും വാതിലുകളും അടച്ച് മണിക്കൂറുകള്‍ വീടിനകത്ത് കഴിയേണ്ട സ്ഥിതിയാണ്. തേനീച്ചകളുടെ ആക്രമണം മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
തേനീച്ച കൂടുകളിലെ ഒരെണ്ണം കഴിഞ്ഞ ദിവസം പരുന്ത് തട്ടിയതിനെ തുടര്‍ന്ന് താഴെ വീണിരുന്നു. കുറുമക്കാവ് ക്ഷേത്രത്തിലെ പൂരത്തോടനു ബന്ധിച്ചുള്ള ചടങ്ങുകള്‍ തുടങ്ങാനിരിക്കെ ക്ഷേത്രത്തിന് സമീപത്തുള്ള പറമ്പിലെ തേനീച്ച കൂട് ഭീഷണിയുയര് ത്തുകയാണ്. തേനീച്ച കൂട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: