ചാരുംമൂട്: കണ്ണനാകുഴി വാര്‍ഡില്‍ കാവിന്‍ താഴെ മുഹമ്മദ് കുഞ്ഞിന്റെ ഒന്നരക്കേറിലെ കൊയ്തുവച്ചകറ്റ കത്തിനശിച്ചു. കൂലിപ്പണിക്കാരനായ മുഹമ്മദ്കുഞ്ഞ് ഒന്നരയേക്കര്‍ നിലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തതാണ്. പണം പലിശയ്‌ക്ക് എടുത്താണ് കൃഷി ഇറക്കിയത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. കൊയ്‌ത്തിനു മാത്രം പതിനയ്യായിരത്തോളം രൂപ ചെലവായി നെല്ലും കച്ചിയും വിറ്റ് കടം വീട്ടാനിരിക്കയാണ് സമീപത്തെ ക്രഷര്‍ യൂണിറ്റിന്റെ പണിശാലയില്‍ നിന്നും വെല്‍ഡിങ് ജോലി നടക്കുന്നതിനിടെ തീപ്പൊരി വീണാണ് കത്തിനശിച്ചതെന്നു സമീപവാസികള്‍ പറയുന്നു.
















