ന്യൂദല്‍ഹി: അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിനും മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സമ്മാനത്തുക പ്രഖ്യാപിച്ചു.
രാഹുല്‍ ദ്രാവിഡിന് അമ്പത് ലക്ഷം സമ്മാനമായി ലഭിക്കും.ടീമിലെ ഓരോ കളിക്കാര്‍ക്കും 30 ലക്ഷം വീതം നല്‍കും.
സഹ പരിശീലകര്‍ ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ടിങ്ങ് ജീവനക്കാര്‍ക്കും സമ്മാനത്തുക ലഭിക്കും. ഇവര്‍ക്ക് ഇരുപത് ലക്ഷം വീതം സമ്മാനമായി നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.
ന്യൂസിലന്‍ഡില്‍ അരങ്ങേറിയ ലോകകപ്പിന്റെ ഫൈനലില്‍ ഓസീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യ ടീം 2016 ലെ ലോകകപ്പിന്റെ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ പക്ഷെ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: