ന്യൂദല്‍ഹി : 2018ലെ ദേശീയ ടെലികോം നയത്തിനായുള്ള(എന്‍ടിപി) ഇന്ത്യന്‍ ടെലികോം റെഗുലേറ്ററിന്റെ (ട്രായ്) മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. 2022ഓടെ 100 ലക്ഷം കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുക, അന്താഷ്ട്ര ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന് പ്രതിവര്‍ഷം തയ്യാറാക്കുന്ന ആശയ വിനിമയങ്ങളില്‍ മുന്‍ പന്തിയിലുള്ള 50 രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ എത്തുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
2022ഓടെ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. സാറ്റലൈറ്റ് വഴിയുള്ള രാജ്യത്തെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകള്‍ 90 ശതമാനവും മെച്ചപ്പെടുത്തുക എന്നിവയും ട്രായ് നിര്‍ദ്ദേശത്തിലുണ്ട്. മാര്‍ച്ച് അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കും.
2022ഓടെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകളും ഒരു ജിബിപിഎസ് ഡാറ്റ സേവനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. വയര്‍ലെസ് ലാന് വഴിയുള്ള വൈഫൈ ഹോട്സ്പോട്ടുകള്‍ 2020ഓടെ 2 ദശലക്ഷം ആളുകള്‍ക്കും 2022ഓടെ 5 ദശലക്ഷം പേരിലേക്കുംവ്യാപിപ്പിക്കുക. മാര്‍ച്ച് അവസാനത്തോടെ ഉപഭോക്തൃ പരിഹാരത്തിനായി ഓംബുഡ്സ്മാനെ നിയമിക്കുക എന്നിവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: