പൂനെ: നിര്‍ണായക മത്സരത്തില്‍ പൂനെ എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രതിക്ഷ കാത്തു. പൂനെയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്.രണ്ടാം പകുതിയുടെ അധിക സമയത്ത് സി.കെ വിനീതാണ് നിര്‍ണായക ഗോള്‍ നേടി വിജയം സമ്മാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാക്കിചന്ദ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചെങ്കിലും 78-ാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി എമിലിയാനോ പൂനക്ക് സമനില നേടിക്കൊടുത്തു. ഈ വിജയത്തോടെ പതിനാല് മത്സരങ്ങളില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കയറിവന്നു. തോറ്റെങ്കിലും പൂനെ എഫ് സി 13 മത്സരങ്ങളില്‍ 22 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ പൊരുതിക്കളിച്ചു. ആദ്യ പകുതില്‍ ഏറെസമയവും പന്ത് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കാലുകളിലായിരുന്നു. തുടച്ചയായ നീക്കങ്ങളില്‍ ഒന്നാം പകുതിയില്‍ അവര്‍ അഞ്ചു കോര്‍ണറുകള്‍ നേടിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോള്‍ പോസ്റ്റിലേക്ക് അഞ്ചു ഷോട്ടുകള്‍ പായിച്ചെങ്കിലും ലക്ഷ്യം കാണാതെ പറന്നു.
സ്വന്തം തട്ടകത്തില്‍ പൊരുതാനിറങ്ങിയ പൂനെ ആദ്യ പകുതിയില്‍ ഏഴ് ഷോട്ടുകള്‍ പായിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇരു ടീമുകളും പരിക്കന്‍ അടവുകളും പുറത്തെടുത്തു. പുനെയുടെയും ബ്ലാസ്റ്റേഴ്സിന്റെയും രണ്ട് കളിക്കാര്‍ക്ക് മഞ്ഞകാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ബ്ലാ്റ്റേഴസ് പോരാട്ടം മുറുക്കി. 58-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി. ജാക്കിചന്ദിന്റെ ഒന്നാന്തരം ഷോട്ട് പൂനെ ഗോളിയെ കിഴ്പ്പെടുത്തി വലയില്‍ കയറി.
ആദ്യ പകുതിയില്‍ പരിക്കേറ്റ മടങ്ങിയ ഇയാന്‍ ഹ്യുമിന് പകരമിറങ്ങിയ ബാല്വില്സണ് നല്കിയ പാസാണ് ജാക്കിചന്ദ് ഗോളിലേക്ക് തിരിച്ചുവിട്ടത്. അവസാന നിമിഷങ്ങളില്‍ പൂനെ ഗോള്‍ മടക്കി സമനില പിടിച്ചു. പെനാല്‍റ്റി ഗോളാക്കി എമിലിയാനോ അല്‍ഫാരോയാണ് പൂനെയ്ക്ക് സമനില നേടിക്കൊടുത്തത്. അധികസമയത്ത് വിനീത് ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: