മുംബൈ: കേന്ദ്രബജറ്റ് ദിനത്തില്‍ ഇന്ത്യന്‍ ഒാഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോബൈ സൂചിക സെന്‍സെക്സ് 200 പോയിന്റ് നേട്ടത്തോടെ 36,166.25ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റ് 51 പോയിന്റിനെ നേട്ടം രേഖപ്പെടുത്തി.
എല്‍&ടി, മഹീന്ദ്ര&മഹീന്ദ്ര, ടി.സി.എസ്, ഇന്ഡസ്ലാന്ഡ് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഒാഹരികള്‍. അടിസ്ഥാന വികസനമേഖലക്ക് ബജറ്റ് ഉൗന്നല്‍ നല്‍കുമെന്ന പ്രതീക്ഷ എല്‍&ടി ഉള്‍പ്പടെയുള്ള കമ്പനികൾക്ക് ഗുണകരമായി. കാപ്പിറ്റല്‍ ഗുഡ്സ് കമ്ബനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: