കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. പല ഫ്ളേവറുകളില്‍ ലഭ്യമാകുന്ന ഐസ്ക്രീമുകളില്‍ ചിലത് വീട്ടില്‍ തയ്യാറാക്കിയാലോ
മാംഗോ ഐസ്ക്രീം
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മാങ്ങ-6
പഞ്ചസാര -അരക്കപ്പ്
പാല്- രണ്ട് ടേബിള്‍ സ്പൂണ്‍
ക്രീം-1/4 കപ്പ്
മുട്ട-1
മാംഗോ എസ്സന്‍സ്- നാല് തുള്ളി
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മാങ്ങ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. മാങ്ങ മിക്സിയില്‍ അടിച്ച് അരിച്ച് നാരുകളയുക. പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ബാക്കി എല്ലാചേരുവകളും ചേര്‍ക്കുക. 15 മിനിറ്റ് നന്നായി അടിച്ചു പതപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം എടുത്ത് അഞ്ചുമിനിറ്റ് വീണ്ടും അടിക്കുക. തണുപ്പിച്ചശേഷം ഉപയോഗിക്കാം.
ഓറഞ്ച് ഐസ്ക്രീം
ആവശ്യമുള്ള സാധനങ്ങള്‍
ക്രീം-അരക്കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്- അരലിറ്റര്‍
ഓറഞ്ച് ജ്യൂസ- ഒരു കപ്പ്
പഞ്ചസാര-125 ഗ്രാം
ഓറഞ്ച് മര്മലേഡ്-4 ടീ സ്പൂണ്‍
മുട്ട വെള്ള -രണ്ട്
തയ്യാറാക്കുന്ന വിധം
ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് ഓറഞ്ച് മര്മലേഡ്, പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് നന്നായി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് മുട്ടവെള്ള ചേര്‍ത്ത് അടിച്ചശേഷം തണുപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇതെടുത്ത് വീണ്ടും ബീറ്റ് ചെയ്ത് സെറ്റ് ചെയ്യാന്‍ വയ്ക്കുക. ശേഷം വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: