വാസ്കോ: ഐ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ഗോവയില്‍ രാത്രി എട്ടിന് ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ നെരോക്ക എഫ് സിയുമായി ഏറ്റുമുട്ടും. ഉച്ചക്ക് രണ്ടിന് കൊല്‍ക്കത്തയിലെ ബര്‍സാത്ത് സ്റ്റേഡിയത്തില്‍ മിനര്‍വ പഞ്ചാബ് ഈസ്റ്റ് ബംഗാളിനെ നേരിടും.അവസാന നാലു മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ചര്‍ച്ചിലിന് ഒമ്പതു മത്സരങ്ങളില്‍ പത്തു പോയിന്റുണ്ട്.അതേസമയം, ഇത്തവണ ഐ ലീഗില്‍ അരങ്ങേറിയ നെരോക്ക 12 മത്സരങ്ങളില്‍ 21 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്ക്കുകയാണ്്.
മിനര്‍വ പഞ്ചാബ് എഫ്സിയാണ് പോയിന്റു നിലയില്‍ മുന്നില്‍. പത്ത്് മത്സരങ്ങളില്‍ അവര്‍ക്ക് 25 പോയിന്റുണ്ട്. ഈസ്റ്റ് ബംഗാളാണ് മൂന്നാം സ്ഥാനത്ത്. പതിനൊന്ന് മത്സരങ്ങളില്‍ അവര്‍ക്ക് 19 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: