കൊച്ചി: ആംഗ്ലോ ഇന്ത്യന്‍ സമുദായം മാറിചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കെഎസ്ഐഡിസി ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. യൂണിയന് ഓഫ് ആംഗ്ലാ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മദ്ധ്യമേഖല ആംഗ്ലോ ഇന്ത്യന്‍ സമുദായ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ നേതൃത്വത്തിലേയ്ക്ക് പുതിയ തലമുറ കടന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇന്‍ ചീഫ് റാല്‍ഫ് ഫരിയ അധ്യക്ഷനായി. സാമൂഹികസുരക്ഷാ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം എറണാകുളം ഗവ. ജന. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനി പി.ജി നിര്‍വ്വഹിക്കും. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍നിന്ന് വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ വ്യക്തികള്‍ക്ക് പുരസ്കാരം നല്കി ആദരിച്ചു. ഡാനി മൊറേറ, കാല്വിന് കൊറേയ, ദല്ബിന് ഡികുഞ്ഞ, ലാര്സണ് നൂനസ്, ജെയിംസ് സിക്കേര, ലൂഡി ലൂയിസ്, ഡോ. ചാള്‍സ് ഡയസ്, ഷാജി ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിനുമുന്നോടിയായി സംഘടിപ്പിച്ച പ്രതിനിധി സംഗമത്തില്‍ ഇരുന്നൂറോളം യൂണിറ്റ് പ്രതിനിധികള്‍ പങ്കെടുത്തു. ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പ്രോജക്ടിന്റെ കേരളവിഭാഗം തലവന്‍ ജാക്സണ് ബിവേര സിംപോസിയത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: