കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയിറക്ക്. ഇന്നലെ നടന്ന പകല്‍പ്പൂരവും വലിയവിളക്കും കാണാന്‍ ആയിരങ്ങളാണെത്തിയത്. വൈകിട്ട് മൂന്നിനാരംഭിച്ച പകല്‍പ്പൂരത്തിന് വൈക്കം ചന്ദ്രശേഖരമാരാരും സംഘവും അവതരിപ്പിച്ച മേജര്‍സെറ്റ് പഞ്ചവാദ്യം അകമ്പടിയായി. പകല്‍പ്പൂരത്തോടനുബന്ധിച്ച് കുടമാറ്റവും പാണ്ടിമേളവും ഉണ്ടായി. പിന്നണി ഗായകന്ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച ഗാനമേളയ്ക്കും ആയിരങ്ങളാണെത്തിയത്. രാത്രിയില്‍ ക്ഷേത്ര മതില്‍ക്കകത്ത് വലിയവിളക്കുമുണ്ടായി.
ഇന്ന് രാവിലെ 9ന് കാഴ്ചശീവേലിയോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. വൈകിട്ട് 7ന് ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ കൂട്ടവെടിവഴിപാട് നടക്കും. രാത്രി 7.30ന് കൊടിയിറക്കല്‍. തുടര്‍ന്ന് ആറാട്ട് പുറപ്പാട്. നാളെ വെളുപ്പിന് മൂന്നിനാണ് ആറാട്ട് വരവേല്പ്. തുടര്‍ന്ന് വെടിക്കെട്ടിനു ശേഷം കൊടിക്കല്‍ പറയും 25 കലശവുമുണ്ടാകും. ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്റെ നേതൃത്വത്തില്‍ 18 ഗജവീരന്മാരാണ് ആറാട്ടെഴുന്നെള്ളത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: