ബെംഗളൂരൂ: ഐപിഎല്‍ താരലേലം രണ്ടാംദിനവും തുടരുമ്പോൾ ഇന്ത്യന്‍ താരമായ ഉനദ്ഘട്ട് രാജസ്ഥാന്‍ റോയല്‍സിന് സ്വന്തം. 11.5 കോടി രൂപയ്‌ക്കാണ് ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്.
ഇതോടെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ കളിക്കാരനായി മാറിയിരിക്കുകയാണ് സൗരാഷ്‌ട്രയുടെ താരം. കഴിഞ്ഞ സീസണില്‍ പൂനെ സൂപ്പര്‍ ജയന്റ്സിന്റെ താരമായിരുന്നു ഉനദ്ഘട്ട്. ഷഹബാസ് നദീമിനെ 3.2 കോടി രൂപയ്‌ക്ക് ഡല്‍ഹി സ്വന്തമാക്കിയപ്പോള്‍ കര്‍ണാടകക്കാരനായ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: